പുതുലോകത്തിന് ധാര്‍മികതയുടെ പരിസരങ്ങളെ സൃഷ്ടിച്ചു നല്‍കുക : റഷീദലി ശിഹാബ് തങ്ങൾ

ഷാര്‍ജ : സര്‍വ മേഖലകളിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആധുനിക ലോകത്തിലെ ജനതക്ക് സാമൂഹിക പുരോഗതിക്കൊപ്പം ധാര്‍മികതയുടെ പരിസരം സംവിധാനിച്ചു നല്‍കി ബാധ്യത നിര്‍വഹിക്കാന്‍ ഓരോ വിശ്വാസിയും തയാവാണമെന്നു കേരള വഖഫ് ബോര്‍ഡ് ചെയര്‍മാൻപാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. പണിതുയര്‍ത്തിയ കലാലയങ്ങളും നേടിയെടുത്ത അറിവും സമൂഹത്തിനു പ്രതീക്ഷയും ആശ്വാസവും നല്കികൊണ്ടിരിക്കണമെന്നു തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ഷാര്‍ജയിലെത്തിയ തങ്ങള്‍ക്ക് ഷാർജ ഇന്ത്യൻ ഇസ്ലാമിക് ദഅവാ സെൻറിന്റെയും ദാറുൽ ഹുദാ ഇസ്ലാമിക് യുനിവേഴ്സിറ്റി ഷാർജ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.

അഹമദ് സുലൈമാന്‍ ഹാജി അധ്യക്ഷതയില്‍ കടവല്ലൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്തഫ ഹുദവി ആക്കൊട് മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് കേന്ദ്രമായി ആരംഭിക്കുന്ന ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് പ്രൊജക്ട് അസ്ഗര്‍ അലി ഹുദവി വിശദീകരിച്ചു. ഖലീല്‍ റഹ്മാന്‍ കാഷിഫി, സബ്രത്ത് റഹ്മാനി, ത്വാഹ സുബൈര്‍ ഹുദവി, ബഷീര്‍ പടിയത്ത്‌, ഷാഫി, നാസര്‍, സഹദ് പുറക്കാട്, അലികുഞ്ഞി എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്ള ചേലേരി സ്വാഗതവും റസാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
- ishaqkunnakkavu