ഖാസി കേസ് അട്ടിമറിക്കാന്‍ സംഘടിത സ്വാധീന ശക്തി പ്രവര്‍‍ത്തിക്കുന്നു : സത്താര്‍ പന്തല്ലൂര്‍

സി എം ഉസ്താദ് അനുസ്മരണ വിശദീകരണ
 പ്രഭാഷണം സത്താര്‍ പന്തല്ലൂര്‍ നിര്‍വഹിക്കുന്നു
ദേളി : സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയും ആയിരുന്ന സി എം അബ്ദുള്ള മൗലവി വധ കേസ് അട്ടിമറിക്കാന്‍ നിഗൂഢമായി ഒരു സ്വാധീന ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ദേളി യൂണിറ്റ് എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സി എം ഉസ്താദ് അനുസ്മരണത്തില്‍ വിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേസ് നിര്‍ണായകമായ ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ സി ബി ഐ ഉദ്യോഗസ്ഥനെ അടിയന്തിരമായി സ്ഥലം മാറ്റുകയും, അദ്ദേഹത്തിന്റെ വസ്ത്രം അടങ്ങിയ ബാഗ്‌ പോലും എടുക്കാന്‍ അനുവദിക്കാതെ മറ്റൊരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത് നിയമിച്ചു കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് ഒരു ദേശിയ മലയാള പത്രത്തിന് വാര്‍ത്ത‍ നല്കിയത് ഇതിന്റെ ഭാഗമായിരുന്നു. സാധാരണ ഗതിയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്ന്റെ പകര്‍പ്പ് വക്കീലന്മാര്‍ മുഖാന്തരമാണ് പുറത്തു വിടാറുള്ളത്‌. ഇത് അട്ടിമറിയുടെ ഒരു രീതിയാണ്‌. മാത്രമല്ല ഈ കേസിന് വേണ്ടി പ്രവര്‍തിക്കാതിരിക്കാന്‍ കൊലയുടെ ഗൂഢാലോചനയുടെ വക്താക്കള്‍ എല്ലാ കോണുകളിലും ഒരു കുടുക്ക് ഇട്ടിരിക്കുകയാണ്. ഒരു രീതിയല്ലെങ്കില്‍ മറ്റൊരു രീതിലുള്ള കുടുക്ക് കൊണ്ട് രാഷ്ട്രീയ കോണുകളില്‍ നിന്ന് ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വാദീന ശക്തികള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ നീക്കങ്ങളും രഹസ്യമായി ശ്രദ്ദിച്ചു കൊണ്ടിരിക്കുന്നു എന്ന് സംശയം ഉള്ളതായി അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഉള്ള കേസ് ആയതിനാല്‍ ഇതിന്റെ പിന്നാമ്പുറത്തെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. ഇന്ത്യന്‍ നിയമ വ്യവസ്തയിലും കോടതിയിലും വിശ്വാസം നഷ്ട്ടപ്പെട്ടില്ല, ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രിയുടെ അരുതയ്മ പോലും കോടതികള്‍ പുറത്തു കൊണ്ട് വരുമ്പോള്‍ കോടതിയുടെ ഇടപെടലുകള്‍ക്ക് വേണ്ടി നാം കാത്തിരിക്കുന്നു. അതിനു വേണ്ടി സ്റ്റെജും പേജും ഉപയോഗിക്കണമെന്നും, കോടതിയിലുള്ള ഈ കേസിന് വേണ്ടി ശക്തി പകരണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്മേളനത്തില്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്യക്ഷത വഹിച്ചു. സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ കുമ്പുല്‍ ഉദ്ഘാടനം ചെയ്തു. സലിം നദ്‍വി വെലംബ്ര അനുസ്മരണ പ്രഭാഷണം നടത്തി. സാമുഹിക രാഷ്ടീയ നേതാക്കള്‍ പ്രസംഗിച്ചു. റാഷിദ്‌ ഇര്‍ഷാദി സ്വാഗതവും മഹ്മൂദ് ദേളി നന്ദിയും പറഞ്ഞു. 
- Abdul Samad