കാസര്‍ഗോഡ് : റിപ്ലബിക്ക് ദിനത്തില്‍ രാഷ്ട്ര രക്ഷക്ക് സൗഹ്യദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലിക ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെയുള്ള രാജ്യ നന്മക്ക് കൈകോര്ക്കലാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ജില്ലാ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മുജീബ് തളങ്കരക്ക് നല്കി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, തയലാങ്ങാടി ജൂമുഅ മസ്ജിദ് ഖത്തീബ് അബ്ദൂല്‍ ഹമീദ് മദനി, കെ. എം. സൈനുദ്ദീന്‍ ഹാജി, കൊല്ലംബാടി സിദ്ധീഖ് നദ്വി ചേരുര്‍, മുഹമ്മദ് കുട്ടി നിസാമി വയനാട്, യു. ബഷീര്‍ ഉളിയത്തടുക്ക, ദൃശ്യ മുഹമ്മദ് കുഞ്ഞി, മൂജീബ് തളങ്കര, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജംഇയ്യത്തുല്‍ മുഅല്ലീമീന് ജില്ലാ ട്രഷറര്‍ ലത്തീഫ് മൗലവിചെര്ക്കള, മഹ്മൂദ് ദേളി, സൂബൈര്‍ നിസാമി, ഖലീല്ഹസനി, ചുരി, എം. എ. ഖലീല്‍, കെ എസ് മുഹമ്മദ്കൂഞ്ഞിഹാജ് തയലാങ്ങാടി, എ. എ സിറാജൂദ്ധീന്‍ ഖാസിലൈന്‍, പള്ളം മുഹമ്മദ്കുഞ്ഞി ഹാജി, ബി. എം. എ ഖാദര്‍ ചെങ്കള, മൂജീബ് തയലാങ്ങാടി, ബി എം അബ്ദുറഹ്മാന്തയലാങ്ങാടി, ഖാദര്‍ കണ്ണമ്പളി, ഹാരിസ് ബെദിര, സാലിം ബെദിര, പി. ച്ച് അസ്ഹരി ആദൂര്‍, ഹാരിസ് ഖാളിമുഖം, സുഹൈല്ഫൈസി, ബഷാല്‍ കണ്ടത്തില്‍, ശബീര്‍ കണ്ടത്തില്‍, സലാം ബാഡുര്‍, കെ എം അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, അബൂബക്കര്‍ ഹുദവി ഖാസിലൈന്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ പങ്കെടുത്തു.
- Secretary, SKSSF Kasaragod Distict Committee