കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി; 25 പുസ്തകങ്ങള്‍ വായനക്കാരിലേക്ക്

തിരൂരങ്ങാടി : കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുന്ധിച്ച് 25 പുസ്തകങ്ങള്‍ വായനക്കാരുടെ കൈകളിലേക്ക്. ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ നടത്തപ്പെടുന്ന കുണ്ടൂര്‍ മര്‍കസ് 25-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് മര്‍കസ് അറബിക്കോളേജ് വിദ്യാര്‍ഥി സംഘടന തസ്ഖീഫു ത്വലബ 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മര്‍കസ് പ്രിന്‍സിപ്പാള്‍ പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമിയുടെ 'നിസ്‌കാരം' എന്ന മലയാള പുസ്തകത്തിന്റെ ഹിന്ദി, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും 'അല്‍ മുസ്‌ലിമൂന ഫീ കേരള' എന്ന അറബി പുസ്തകത്തിന്റെ ഉര്‍ദു, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും.കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ കനപ്പെട്ട നിരവധി പ്രസിദ്ധീകരണങ്ങള്‍ തസ്ഖീഫ് കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സ്വഹാബത്തും കറാമത്തും, ശിഥില ചേരികള്‍, നിസ്‌കാരം, കാല്‍പന്തുകളിയുടെ ഇസ്‌ലാമിക വായന, പിരമിഡുകള്‍ പറയുന്ന കഥ, പ്രത്യേക പ്രാര്‍ഥനകള്‍, പൂമ്പാറ്റകള്‍ പറന്നു തുടങ്ങുമ്പോള്‍, മുസ്‌ലിം സ്ത്രീയും സലഫി ഫത്വവകളും, കൊലക്കയര്‍, ആന്തമാന്‍ നിക്കോബാര്‍, സ്വാലിഹ് നബിയുടെ നാട്ടില്‍, ഇമാം ബുഖാരി, ഓര്‍മ്മകളുടെ ഉമ്മറപ്പടി, പി.കെ.അബ്ദുല്ല മുസ്‌ലിയാര്‍ സ്മരണിക, ഉംറ ആചാരവും അനുഷ്ഠാനവും, ചരിത്രത്തിന്റെ താഴ്‌വരയില്‍, പശ്ചിമേഷ്യന്‍ സ്മൃതികളിലൂടെ, സമര്‍പ്പണത്തിന്റെ ബലിപെരുന്നാള്‍, മധുരമീ ജീവിതം, വിശ്വാസത്തിന്റെ യുക്തി വിചാരണ, ദിക്‌റുകള്‍ എന്നീ പുസ്തകങ്ങളാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വായനാ ലോകത്തിന് സമര്‍പ്പിക്കുന്നത്‌.
- KUNDOOR MARKAZ