നീതിക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണം : സയ്യിദ് ശുഹൈബ് തങ്ങള്‍

സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ : വര്‍ത്തമാന കാല സമൂഹത്തിലും, കലാലയങ്ങളിലും അരങ്ങേറുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും, അനീതിക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണമെന്നും, ഇത്തരം ഘട്ടങ്ങളില്‍ നീതിക്ക് വേണ്ടി ശബ്ദിക്കണമെന്നും എസ് കെ എസ് എസ് എഫ് യു. എ. ഇ, നാഷനല്‍ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശുഹൈബ് തങ്ങള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മര്‍ഹൂം ഹാഷിം കുഞ്ഞിക്കോയ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസും, സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ സുന്നി സെന്റെര്‍ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസിന് നേതൃത്വം നല്‍കി. ഹംസക്കുട്ടി ബാഖവി അദ്ധ്യക്ഷം വഹിച്ചു. കമാലുദ്ദീന്‍ ഹുദവി കണ്ണൂര്‍ ഹാഷിം തങ്ങള്‍ അനുസ്മരണ പ്രഭാഷണവും, "സമര്‍ഖന്ദിന്റെ സന്ദേശം" എന്ന വിഷയത്തില്‍ മിദ്‍ലാജ് റഹ്മാനി മാട്ടൂലും പ്രഭാഷണം നടത്തി. കെ. ടി. അബ്ദുല്‍ ഖാദര്‍ മൗലവി കണ്ണാടിപ്പറമ്പ, ഹുസൈന്‍ ദാരിമി, അബ്ദുല്‍ ഹകീം ഫൈസി, എം. കെ. നാസര്‍ മൗലവി, മുസ്തഫ മൗലവി ചെറിയൂര്‍, അബ്ദുല്‍ റഷീദ് ബാഖവി, പി. വി. മുഹമ്മദ്‌ കുട്ടി ഫൈസി, ഹസ്സന്‍ രാമന്തളി പ്രസംഗിച്ചു. യൂസുഫ് കാലടി, അഷ്‌റഫ്‌ പുളിങ്ങോം, അനീസ്‌ തട്ടുമ്മല്‍, ഹാരിസ് രാമന്തളി, സാദിഖ്‌ പെരിങ്ങത്തൂര്‍, ഹമീദ് ഹാജി കുഞ്ഞിമംഗലം, സഫ് വാന്‍ ചാലാട്, ഷഫീഖ് പെരുമാളാബാദ് നേതൃത്വം നല്‍കി. ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച "ക്ലീന്‍ അപ് ദി വേള്‍ഡില്‍" ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത മുനവ്വിര്‍ അഹമ്മദ്, മുഹമ്മദ്‌ സിനാന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന "വാട്ട്സ് അപ് ഗ്രൂപ്പ്‌ കൂട്ടായ്മ" ഇബ്രാഹിം ഫൈസി പെരുമാളാബാദ് ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീന്‍ പെരുമാളാബാദ് സ്വാഗതവും, റാഷിദ്‌ ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.
- Sharafudheen Perumalabad