സംസ്ഥാന മൗലൂദ് രചനാ മത്സരം; രചനകള്‍ ക്ഷണിക്കുന്നു

ചെമ്മാട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, അഖീദ ആന്റ് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാനതല മൗലൂദ് രചനാ മത്സരം സംഘടിപ്പിക്കുന്നു. ഞാന്‍ സ്േനഹിക്കുന്ന പ്രവാചകര്‍ എന്ന പ്രമേയത്തില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര പ്രവാചക പ്രകീര്‍ത്തന സെമിനാറിനോടനുബന്ധിച്ചാണ് മൗലൂദ് രചനാ മത്സരം സംഘടിപ്പിക്കുന്നത്.

മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ചരിത്രഭാഗം മുന്‍നിര്‍ത്തിയായിരിക്കണം രചന നിര്‍വ്വഹിക്കേണ്ടത്. മൗലൂദുകളില്‍ സാധാരണ കാണപ്പെടുന്ന രീതി തന്നെയാണ് രചനക്കായി അവലംബിക്കേണ്ടത്. രണ്ട് ഹദീസും (ഗദ്യ വിവരണം), പത്ത് വരികളടങ്ങിയ രണ്ട് ബൈത്തുകളും (പദ്യ വിവരണം) ആണ് മത്സരത്തിനായി ഉള്‍ക്കൊള്ളിക്കേണ്ടത്. 

സംസ്ഥാന തല്ത്തില്‍ നടത്തപ്പെടുന്ന മൗലൂദ് രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി പത്തിനു മുമ്പായി സ്വന്തം രചനകള്‍ aqeedaonline@gmail.com ലേക്ക് അയക്കേണ്ടതാണ്. തപാല്‍ വഴി അയക്കുന്നവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്റ് ഫിലോസഫി, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, ചെമ്മാട്, മലപ്പുറം, പി.ഒ തിരൂരങ്ങാടി, പി.ബി 3, കേരള 676306 എന്ന അഡ്രസ്സിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 9605744822
- aqeeda department