മലപ്പുറം: 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തിയ്യതികളില്‍ കാസര്‍കോട് വാദ്വീ തൈ്വബയില്‍ നടക്കുന്ന എസ്.വൈ.എസ് അറുപാതാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസം.21ന് വേങ്ങരയില്‍ ജില്ലാ സമ്മേളനം നടത്തും. മര്‍ഹൂം പി.പി മുഹമ്മദ് ഫൈസി നഗറില്‍ ഇന്ന് (ഞായര്‍) 4 മണിക്ക് പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം എസ്.വൈ.എസ് സംഘടനാ കാര്യവകുപ്പ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അറുപത് വീതം 'ആമില' അംഗങ്ങളുടെ ജില്ലാ സംഗമത്തിന് മുന്നോടിയായി മണ്ഡലം സംഗമങ്ങള്‍ നടത്തി. കാല്‍ നാട്ടല്‍ കര്‍മ്മത്തിന് ശേഷം വേങ്ങരയില്‍ നടക്കുന്ന സുന്നീ സംഗമത്തിന് ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എ റഹ്മാന്‍ ഫൈസി, കാടമ്പുഴ മൂസ ഹാജി, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ടി.പി സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടുര്‍ പ്രസംഗിക്കും.