നീലേശ്വരത്ത് മദ്രസകള്‍ക്ക് ഇന്ന് അവധി
നീലേശ്വരം:'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്ന്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി നീലേശ്വരം മേഖലാ സമ്മേളനവും എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളന പ്രചരണവും ഇന്ന്(ശനി) വൈകുന്നേരം 4 മണിക്ക് നീലേശ്വരം മാര്‍ക്കറ്റ് ജംഗഷന്‍ പാറന്നൂര്‍ ഉസ്താദ് നഗറില്‍ വെച്ച് നടക്കുകയാണ്. രാവിലെ 9 മണിക്ക് സമ്മേളന നഗരിയില്‍ എസ്.വൈ.എസ്.മുന്‍സിപ്പല്‍ ട്രഷറര്‍ ടി.എം.ഗഫൂര്‍ ഹാജി പതാക ഉയര്‍ത്തും.വൈകുന്നേരം 3.30 ന് പേരോല്‍ ജുമാ മസ്ജിദ് പരിസരത്ത് നിന്നും വിളംബര റാലി ആരംഭിക്കും.
അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഉമര്‍കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ അധ്യക്ഷതയില്‍ കാസറകോട് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.ശാകിര്‍ ഹുസൈന്‍ ദാരിമി കൊല്ലം പ്രമേയ പ്രഭാഷണവും കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട് 'ജിന്നില്‍ കുടുങ്ങിയ മുജാഹിദും മുടിയില്‍ കുടുങ്ങിയ വിഘടിതരും' എന്ന വിഷയം അവതരിപ്പിക്കും.വിര്‍ദുല്‍ ഇഹ്‌സാന്‍ പ്രാര്‍ത്ഥനാ സദസ്സിന് നീലേശ്വരം ഖാസി ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.
സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര.സി.കെ.കെ. മണിയൂര്‍ മെട്രൊ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗ,ഇബ്രാഹിം ഫൈസി ജെഡിയാര്‍,താജുദ്ദീന്‍ ദാരിമി പടന്ന,റഷീദ് ബെളിഞ്ചം,ഹാഷിം ദാരിമി ദേലമ്പാടി ,പറമ്പത്ത് യൂസഫലി ഹാജി തൈകടപ്പുറം,ഇ.എം.കുട്ടി ഹാജി കോട്ടപ്പുറം,ടി.പി.അലി ഫൈസി,കെ.പി.കമാല്‍ കോട്ടപ്പുറം,എന്‍.പി.അബ്ദു റഹ്മാന്‍ മാസ്റ്റര്‍,സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍,ശാഫി ഫൈസി കൈതക്കാട്,റഷീദ് ഫൈസി ആറങ്ങാടി,മജീദ് നിസാമി കോട്ടപ്പള്ളി,യൂനുസ് ഹസനി തൈക്കടപ്പുറം,ഫൈസല്‍ പേരോല്‍,സുലൈമാന്‍ മൗലവി ചിറപ്പുറം,സുബൈര്‍ ഹാജി പള്ളിക്കര,കെ.പി.മഹ്മൂദ് ഹാജി പേരോല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നീലേശ്വരം: എസ്.കെ.എസ്.എസ്.എഫ്.നടത്തുന്ന മേഖലാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം റെയ്ഞ്ച് പരിധിയിലെ എല്ലാ മദ്രസകള്‍ക്കും ഇന്ന്(ശനി) രാത്രി അവധിയായിരിക്കുമെന്ന് റെയിഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളും അറിയിച്ചു.