
സംസ്ഥാന സര്‍ക്കാറുകളുടെ അനുവാതമില്ലാതെ തന്നെ വര്‍ഗ്ഗീയ കലാപ പ്രദേശങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന്ന് അധികാരം നല്‍കുന്ന വ്യവസ്ഥ നീക്കം ചെയ്യാന്‍ ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപത്തിന്ന് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കള്‍ ശാഠ്യം പിടിക്കുന്നത് ദുഷ്ടലാക്കോടെയാണ്.ഇത് കൊണ്ട് അത്തരം രാഷ്ട്രീയ നേതാക്കള്‍ ഉദ്ധേശിക്കുന്നത് തങ്ങള്‍ സ്വന്തം സാമ്രാജ്യമാക്കി വെച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടത്തി ന്യൂന പക്ഷസമുദായങ്ങളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയും കൊലപ്പെടുത്തിയും എന്നും ഭരണം നിലനിര്‍ത്താമെന്നുള്ളതാണ്.അതിന്ന് മതേതരത്വത്തിന്റെ മുഖവുമായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.