തളിപ്പറമ്പ്: വിവിധ അനുക്കൂല്യങ്ങള്‍ ലഭിക്കാനായി എസ്.കെ. എസ്.എസ്.എഫ് ന്റെ സീല്‍ നിര്‍മ്മിച്ച രണ്ട് കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ കേസ്. വിഘടിത എസ്.വൈ.എസ് പരിയാരം സെക്രെട്ടറി അബ്ദുല്‍ ജബ്ബാര്‍ കുറ്റ്യാറി സെക്രെട്ടറി സുഹൈല്‍ അഹ്സനി എന്നിവര്‍ക്കെതിരെയാണ് തളിപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കേസ് എടുത്തത്.
എസ്.കെ. എസ്.എസ്.എഫ് ഉപദേശക സമിതി അംഗം കുട്ട്യാരി മുസ്തഫ മൗലവിയുടെ പരാതിയില്‍ ആണ് കേസ് സമസ്തയുടെ പ്രൊവിഡന്റ് ഫണ്ട് , പെന്‍ഷന്‍ എന്നിവ ലഭിക്കാന്‍ സജീവ എസ്.കെ എസ്.എസ്.എഫ് പ്രവര്‍ത്തകാരാണെന്ന് ചമഞ്ഞ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അപ്ലിക്കേഷന്‍ നല്‍കിയിരുന്നു. കുട്ട്യാരി ശാഖാ കമ്മിറ്റിയുടെ പേരില്‍ സീല്‍ നിര്‍മ്മിക്കുകയും വ്യാജ ഒപ്പും ഇട്ട് കൊണ്ടാണ് സമസ്തയില്‍ സമര്‍പ്പിച്ചത് .