മദ്‌റസകള്‍ വിനയമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു: ഹൈദരലി തങ്ങള്‍

കൊയിലാണ്‌ടി: മദ്‌റസകള്‍ അറിവിന്റെ കേന്ദ്രങ്ങളാണെന്നും എളിമയും വിനയവുമുള്ള സമഹൂത്തെയാണ്‌ മദ്‌റസകള്‍ സൃഷ്ടിക്കുന്നതെന്നും പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. ചെങ്ങോട്ട്‌കാവ്‌ കവലാട്‌ റഹ്‌്‌മത്തുല്‍ ഇസ്‌ലാം കമ്മിറ്റി നിര്‍മിച്ച മുഹമ്മദിയ്യ ഹയര്‍സെക്കന്‍ഡറി മദ്‌റസയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്‌ടി ഖാസി ടി കെ മുഹമ്മദ്‌ കുട്ടി മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, പി എ അഹമ്മദ്‌, സി പി അബ്ദുസ്സലാം മുസ്‌ല്യാര്‍, ഷബീര്‍റഹ്‌മാനി, ശൌഖത്തലി മന്നാനി, പി പി പുരുഷോത്തമന്‍, സി പി ശ്രീനിവാസന്‍, ഹമീദ്‌, ബീരാന്‍കുട്ടി മുഈനി, മൊയ്‌തു, അബൂത്വാഹിര്‍ അസ്‌ഹരി സംസാരിച്ച