ക്രസന്റ് ഉംറ സര്‍വീസ് ഉംറ പഠന ക്ലാസ്

മലപ്പുറം: ക്രസന്റ് ഉംറ സര്‍വീസ് ഉംറ പഠന ക്ലാസ് മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പികെ.എ ലത്തീഫ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ചീഫ് അമീര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസെടുത്തു. അസ്ഗറലി ഫൈസി പട്ടിക്കാട്, സെനുദ്ദീന്‍ മുസ്‌ലിയാര്‍, വി അബ്ദുല്ലത്തീഫ് ഫൈസി പ്രസംഗിച്ചു. സലീം എടക്കര സ്വാഗതവും സലീം സിദ്ദീഖി നന്ദിയും പറഞ്ഞു.