"ജാമിഅ: ദര്‍സ് ഫെസ്റ്റ്" മലപ്പുറം മേഖല മത്സരത്തില്‍ കോടങ്ങാട് ദര്‍സിന് ഒന്നാം സ്ഥാനം


ആലത്തൂര്‍ പടി ദര്‍സിന് രണ്ടാം സ്ഥാനവും

മൈലാടി ദര്‍സിന് മൂന്നാം സ്ഥാനവും
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദര്‍സ് ഫെസ്റ്റ് മലപ്പുറം മേഖല മത്സരത്തില്‍ കോടങ്ങാട് ദര്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആലത്തൂര്‍ പടി ദര്‍സ് രണ്ടാം സ്ഥാനവും മൈലാടി ദര്‍സ് മൂന്നാം സ്ഥാനവും നേടി.
കോടങ്ങാട് ദര്‍സിലെ അബ്ദുല്ല മുജ്തബെയെ കലാ പ്രതിഭയായി തെരഞ്ഞടുത്തു. കോഴിക്കോട് ഖാസി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പള്‍ പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയര്‍ ട്രോഫികള്‍ വിതരണം ചെയ്തു. പി.എം അലവി ഹാജി അദ്ധ്യക്ഷത വഹിച്ചു.