തിരുകേശം; കാന്തപുരം മാപ്പ് പറയണം : കുവൈത്ത് ഇസ്‍ലാമിക്‌ സെന്‍റര്‍

കുവൈറ്റ്‌ സിറ്റി : തിരുനബി ()യുടെ പേരില്‍ വ്യാജ കേശവുമായി രംഗത്ത് വന്ന് കേരള മുസ്‍ലിംകളുടെ വിശ്വാസത്തെ ചൂഷണം ചെയുകയും മുടി സൂക്ഷിക്കാന്‍ ഉത്തമ കേന്ദ്രമെന്ന പേരില്‍ മസ്ജിദ് നിര്‍മാണത്തിന്റെ മറവില്‍ പാവപെട്ട വിശ്വാസികളില്‍ നിന്നും കോടികള്‍ കൊള്ളയടിക്കുകയും ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ കേശം വ്യാജമാണന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുതലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ കാന്തപുരം മുസ്‍ലിം കേരളത്തോട് പരസ്യമായി മാപ്പ് പറയണമെന്നും കാന്തപുരത്തെ പരമാത്മാവായി രുപീകരിക്കപെട്ട വിഘടിത സമസ്തയുടെ നേതാക്കളും പ്രവര്‍ത്തകരും സംഘടന പിരിച്ചു വിട്ട് മാതൃസംഘടനയിലേക്ക് തിരിച്ചു വരണമെന്നും കുവൈറ്റ്‌ ഇസ്‍ലാമിക്‌ സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപെട്ടു.
- kuwait islamic center