ബഹ്‌റൈന്‍ സമസ്‌ത വിജ്ഞാന സദസ്സ്‌ ഇന്ന്‌ (08)

മനാമ: സമസ്‌ത കേരള സുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ , റഫ ഏരിയയുടെകീഴില്‍ നടന്നുവരുന്ന വിജ്ഞാന സദസ്സ്‌ ഇന്ന്‌ രാത്രി 8:30 ന്‌ മജ്‌ലിസുതഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയിലെ പാണക്കാട്‌ സയ്യിദ്‌ ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക്‌സമീപം) വെച്ച്‌ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉജ്ജ്വലവാഗ്‌മിയും പ്രമുഖ പണ്ഡിതനുമായ മുഹമ്മദലി ഫൈസിവയനാട്‌ ക്ലാസിനു നേതൃത്വം നല്‍കും. സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സൌകര്യം ഉണ്ടായിരിക്കുമെന്നും  ഭാരവാഹികൾ അറിയിച്ചു.