വിഘടിതര്‍ക്ക്‌ ഇനി ഉറക്കമില്ലാരാവുകള്‍... രാമന്തളിയുടെ നേതൃത്വത്തില്‍ പുതിയ ഓണ്‍ലൈന്‍ ക്ലാസ്സ്‌റൂമും റേഡിയോവും പ്രവർത്തനമാരംഭിച്ചു. ലക്ഷ്യം പൊന്മള ഗ്രൂപ്പിനെ തുറന്നുകാണിക്കല്‍

"തന്നെ പുറത്താക്കിയതിൽ അത്ഭുതമില്ല..മരിക്കാന്‍ തീരുമാനിച്ചവനെ കൊല്ലാനാവില്ല, വിശ്വാസത്തിന്റെ കാര്യമാകയാല്‍ താന്‍ പിന്മാറാന്‍ തയ്യാറല്ല. തന്റെ ക്ലിപ്പുകള്‍ പുറത്തുവരുന്നതോടെ ചില പൊട്ടിത്തെറികള്‍ സംഭവിക്കും" -മുഹമ്മദ്‌ രാമന്തളി
തന്നെ പുറത്താക്കിയ വാര്‍ത്ത അറിഞ്ഞ ശേഷം പ്രവർത്തനം ആരംഭിച്ച പുതിയ 
ഓണ്‍ലൈന്‍  ക്ലാസ്സ്‌ റൂമിലൂടെയുള്ള  മുഹമ്മദ്‌ രാമന്തളിയുടെ പ്രതികരണം.. 
പൊന്‍മള ഗ്രൂപ്പിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്ത ലുകളുമായി  ദിവസവും ഓരോ വീതം  ക്ലിപ്പുകളും അതെ കുറിച്ചുള്ള ചർച്ചകളും ഇതിലുണ്ടാകുമെന്നും  അതിനു  തൽ സമയം മറുപടി നൽകാൻ ചങ്കൂറ്റമുള്ളവരെ  താൻ വെല്ലുവിളിക്കുന്നതായും പൊന്‍മളയുടെ ശിഷ്യന്മാരുടെ ആധിക്യം തനിക്കു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.