'ജിന്നു ബാധ' മൂര്ചിക്കുന്നു.. ചുങ്കത്തറ കോളെജില്‍ സംഘര്‍ഷാവസ്ഥ; സുഹൈര്‍ ചുങ്കത്തറയുടെ ക്ലാസ് പൊലീസ് തടഞ്ഞു

നിലമ്പൂര്‍: മുജാഹിദു ഗ്രൂപ്പുകള്‍ക്കിടയിലെ ജിന്ന് വിവാദം അ ണി കള്‍ ക്കിടയി ല്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കു വഴി വെക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ പലയിടത്തും മുജാഹിദ് കേന്ദ്രങ്ങളില്‍ സ്വകാരിയമായി നേതാക്കളും അണികളും തമ്മിലുള്ള ആശയപോരാട്ട ങ്ങള്‍ രൂക്ഷമാണ്.. എന്നാല്‍ അവ പൊതു ജന മധ്യതിലെ ത്താതിരിക്കാന്‍ പരമാവധി അവര്‍ ശ്രധിക്കുന്നുമുണ്ട്. ഇതിനിടയിലാണ് ഏറ്റവും പുതിയ സംഭവം കഴിഞ്ഞ ദിവസം ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളെജില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്. 
അവിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ മൗലവി സുഹൈര്‍ ചുങ്കത്തറയുടെ ക്ലാസ് പൊലീസ് തടഞ്ഞതോടെയാണ്‌ രൂക്ഷമായ ആശയ പോരാട്ടങ്ങളും തുടന്നുണ്ടായ സംഘര്‍ഷങ്ങളും പുറം ലോകത്തെത്തിയത്. 
പ്രസ്തുത  സംഭവം മുജാഹിദ് മൗലവി  ഗ്രൂപ്പിനിടയിലതിനാല്‍ മടവൂര്‍ ഗ്രൂപ്പിന്റെ മുഖപത്രം തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്: "ജിന്നുവിഭാഗവും എ പി വിഭാഗവും തര്‍ക്കം: ചുങ്കത്തറയില്‍ പ്രഭാഷണം പൊലീസ് തടഞ്ഞു" എന്ന തല വാചകത്തിലുള്ള റിപ്പോര്‍ട്ട്‌ ഇപ്രകാരമാണ്:
നിലമ്പൂര്‍:: ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലെത്തിയതോടെ ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളെജില്‍ ചൊവ്വാഴ്ച നടത്താനിരുന്ന സുഹൈര്‍ ചുങ്കത്തറയുടെ ക്ലാസ് പൊലീസ് തടഞ്ഞു. ജിന്നുവിഭാഗം കോളെജില്‍ അനധികൃതമായി ക്ലാസ് നടത്തുന്നുവെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോളെജ് കമ്മിറ്റി എടക്കര പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്ലാസ് തടഞ്ഞത്.
കെ.എന്‍.എം എ.പി വിഭാഗവും, ജിന്നു വിഭാഗവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇവിടെ നിലനില്‌ക്കെയാണ്. അടിയുടെ വക്കോളമെത്തിയതിയതിനെ തുടര്‍ന്ന് പൊലീസ് ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. ഈ മാസം 16ന് എ.പി വിഭാഗം(മൗലവി ഗ്രൂപ്പ്) ഇവിടെ പ്രഭാഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ജിന്ന് വാദക്കാരായ വിഭാഗം എ.പി വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള കോളെജില്‍ ഇന്നലെ ക്ലാസ് വെച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പൊലീസ് ഇന്നലെ പ്രഭാഷണം തടയുകയായിരുന്നു.