തിരൂരങ്ങാടി
: SKSSF സംസ്ഥാന
കമ്മറ്റി സംഘടിപ്പിക്കുന്ന
വിമോചന യാത്രയുടെ ജില്ലാ
സമാപനസമ്മേളനം 23ന്
വൈകുന്നേരം ചെമ്മാട് ജിഫ്രി
തങ്ങള്‍ നഗറില്‍ നടത്താന്‍
ദാറുല്‍ഹുദാ ഓഡിറ്റോറിയത്തില്‍
നടന്ന വിളംബര സമ്മേളനം
തീരുമാനിച്ചു. സമസ്‌ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ജനറല്‍ സെക്രട്ടറിയും ദാറുല്‍
ഹുദാ വൈസ് ചാന്‍സലറുമായ
ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി സമ്മേളനം
ഉദ്‌ഘാടനം ചെയ്‌തു. ഹാജി
യു.മുഹമ്മദ്
ശാഫി അദ്ധ്യക്ഷത വഹിച്ചു.
സത്താര്‍
പന്തല്ലൂര്‍ മുഖ്യപ്രഭാഷണം
നടത്തി. കെ.എം
സൈതലവി ഹാജി കോട്ടക്കല്‍,
സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍, ജലീല്‍
സഖാഫി പുല്ലാര, റഹീം
ചുഴലി, റഫീഖ്
അഹമ്മദ് തിരൂര്‍,
കെ.പി.സിദ്ദീഖ്,
പുളിക്കല്‍
മുഹമ്മദലി സംസാരിച്ചു.