'THE END' പതിപ്പോടെ 'സെന്‍സിംഗ്‌ മാസിക നിര്‍ത്തിവെച്ചു

"തിരുകേശ കേസില്‍ കക്ഷിചേര്‍ന്നതില്‍ നിന്നും പിന്മാറാന്‍ കാന്തപുരം പറയണം"
'സെന്‍സിംഗ്‌ '
സമാപന പതിപ്പ്
 
കോഴിക്കോട്: വിശ്വാസികള്‍ക്കിടയില്‍ ഛിദ്രതക്ക്‌ വിത്തിട്ടിരുന്ന സെന്‍സിംഗ്‌ മാസിക ഇനി ഇല്ല. എന്ന ലക്കത്തോടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചതായി മാസികയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ്‌ രാമന്തളി അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട്‌ മുതലക്കുളം മൈതാനിയില്‍ നടന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തിലാണ്‌ സെന്‍സിംഗ്‌ നിര്‍ത്തിവെക്കുന്ന കാര്യം മുഹമ്മദ്‌ രാമന്തളി പ്രഖ്യാപിച്ചത്‌.   
സമസ്‌ത നേതാക്കള്‍ക്കു പുറമെ പാണക്കാട്‌ തങ്ങത്താരെ ആക്ഷേപിക്കുകയും അവരുടെ തലകീഴാക്കി ഇരു കഷ്‌ണമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്‌ത ഈ മാസിക ഇനി ഇല്ലെന്നും ഇതു മൂലം സമുദായത്തിനും ബഹുമാന്യ നേതാക്കള്‍ക്കുമുണ്ടായ മുഴുവന്‍ പ്രയാസങ്ങള്‍ക്കും താന്‍ മാപ്പ്‌ ചോദിക്കുന്നതായും മാപ്പ്‌, മാപ്പ്‌, മാപ്പ്‌ എന്നിങ്ങനെയാണ്‌ ഇത്‌ അവസാനിപ്പിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
കാന്തപുരത്തെ കൂടാതെ പൊത്തള, പേരോട്‌ എന്നിവര്‍ക്കെതിരെ ചോദ്യശരങ്ങളെയ്‌തും മറുപടി നല്‍കിയും ചെയ്‌തതോടൊപ്പം  കാരന്തൂര്‍  മര്‍കസിന്റെയും മറ്റും ഉള്ളറകള്‍ വിശദീകരിച്ചുമാണ്‌ അദ്ധേഹം പ്രഭാഷണമവസാനിപ്പിച്ചത്‌. അദ്ധേഹത്തിന്റെ പ്രഭാഷണം ഇവിടെ കേൽക്കാം: