ഇന്ദിര ആവാസ് യോജന ഭവന പദ്ധതി; ഗ്രാമ വികസന കമ്മീഷണറുടെ നടപടിക്കെതിരെ സമൂഹം ശക്തമായി രംഗത്ത് വരണം : SYS

കോഴിക്കോട് : ഇന്ത്യയിലെ ദരിദ്ര ജനങ്ങള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ്‌ നടപ്പിലാക്കുന്ന ഇന്ദിര ആവാസ് യോജന ഭവന പദ്ധതിയില്‍ കേന്ദ്ര മാനദണ്ഡം ലംഘിച്ച് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍മാണെന്ന് SYS സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ . രാജ്യത്ത് മറ്റൊരു സംസ്ഥാനങ്ങളുമില്ലാത്ത മുന്നോക്ക സമുദായ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ഏതാനും മാസം മുമ്പ് മുന്നോക്ക വിഭാഗ കോര്‍പറേഷന്‍ രൂപവല്‍ക്കരിക്കുകയും കാബിനറ്റ് പദവിയോടെയുള്ള ചെയര്‍മാന്‍ സ്ഥാനം നല്‍കുകയും ചെയ്ത് സുകമാരന്‍ നായരെ തൃപ്തിപ്പെടുത്താന്‍ ഇറങ്ങി തിരിച്ച സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നത് തനി കാടത്തപരമായ നടപടിയാണ്.
ഡോ.പി.എം ഗോപാലമേനോന്‍ കമ്മിറ്റി മുന്നോക്ക കമ്മീഷന്‍ രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്തപ്പോഴേക്കും രാജ്യത്ത് കേട്ടകേള്‍വിയില്ലാത്ത കമ്മീഷന്‍ രൂപീകരിച്ച സര്‍ക്കാര്‍ ഗ്രാമ വികസന കമ്മീഷണറുടെ ഒളി അജണ്ടകള്‍ നടപ്പാക്കി 47 ശതമാനം വീതം ന്യൂനപക്ഷ ഭവന പദ്ധതി നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം 15 ശതമാനമാക്കിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ 17809 വീടുകളാണ് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടമാക്കുന്നത്. സ്വന്തം കിടപ്പാടം പോലും വിറ്റ് ഒരു ഭവനം എന്ന മോഹത്താല്‍ വിദേശത്തേക്ക് തിരിച്ച പ്രവാസികള്‍ 'നിതാഖത്ത്' മൂലം ഒരു വകയുമില്ലാതെ നാട്ടിലേക്ക് തിരിച്ചെത്തിയ ഇത്തരം സാഹചര്യത്തില്‍ മുഖ്യം മന്ത്രിയും അധികൃതരും കണ്ണ് തുറന്നേ പറ്റൂ എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
- sysstate kerala