SKSSF മനുഷ്യ ജാലിക പ്രഖ്യാപനം ഡിസം. 9 ന് തൃക്കരിപ്പൂരില്‍

കാസറകോട്: സുകൃതങ്ങളുടെ സമുദ്ധാരണത്തിന് എന്ന പ്രമേയവുമായി 2014 ജനുവരി 26 ന് ബദിയടുക്ക മേഖലയില്‍ വെച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ ജില്ലാ തല പ്രഖ്യാപനം ഡിസംബര്‍ 9 ന് തൃക്കരിപ്പൂരില്‍ വെച്ച് നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സി.പി. മൊയ്തു മൗലവി ചെര്‍ക്കള,സലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലമ്പാടി,മുനീര്‍ ഫൈസി ഇടിയടുക്ക,മുഹമ്മദലി നീലേശ്വരം,ശമീര്‍ കുന്നുംങ്കൈ, മഹ്മൂദ് ദേളി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, ഹാരിസ്
ഹസനി മെട്ടമ്മല്‍,സുബൈര്‍ നിസാമി കളത്തൂര്‍,യൂനുസ് ഹസനി,ഖലീല്‍ ഹസനി ചൂരി,സിദ്ദീഖ് ബെളിഞ്ചം,യൂസുഫ് വെടിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.