തിരുവനന്തപുരം: മുത്ത് നബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റബീഅ് കാമ്പയിന്റെ ഉദ്‌ഘാടന സംഗമത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. ജനവരി 2 ന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളിലാണ് പരിപാടി. സമസ്‌ത ജില്ലാ പ്രസിഡന്റ് സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം (ചെയര്‍മാന്‍ ), ഡോ. താജുദ്ദീന്‍ മന്നാനി (വര്‍ക്കിംഗ് ചെയര്‍മാന്‍ ), ഷാനവാസ് തനിയാപുറം (ജന. കണ്‍വീനര്‍) പ്രൊഫ. ഷമീര്‍ പെരിങ്ങമല (വര്‍ക്കിംഗ് കണ്‍വീനര്‍), ഫാറൂഖ് ബീമാപള്ളി (ട്രഷറര്‍), ഹാറൂണ്‍ റഷീദ് വള്ളക്കടവ്, ഷാജുദ്ദീന്‍ തനിയാംപുറം (പ്രചരണം), ഷഹര്‍ജി, ഹാഷിം (ഫിനാന്‍സ്) തുടങ്ങീ 51 അംഗ സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി ബീമാപള്ളി റഷീദ്, പ്രഫ. തോമേക്കല്‍ ജമാല്‍, നസീര്‍ ഖാന്‍ ഫൈസി, ഫഖറുദ്ദീന്‍ ബാഖവി എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഓണംമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ ആലക്കോട്,
അബ്‌ദുള്ള കുണ്ടറ, ഹസ്സന്‍ റഷാദി സഈദ് ഫൈസി കൊല്ലം, പ്രസംഗിച്ചു. ക്യാമ്പയിന്‍ കണ്‍വീനര്‍ ഡോ.ജാബിര്‍ ഹുദവി സ്വാഗതവും ഷമീര്‍ പെരിങ്ങമല നന്ദിയും പറഞ്ഞു.
അബ്‌ദുള്ള കുണ്ടറ, ഹസ്സന്‍ റഷാദി സഈദ് ഫൈസി കൊല്ലം, പ്രസംഗിച്ചു. ക്യാമ്പയിന്‍ കണ്‍വീനര്‍ ഡോ.ജാബിര്‍ ഹുദവി സ്വാഗതവും ഷമീര്‍ പെരിങ്ങമല നന്ദിയും പറഞ്ഞു.