Showing posts with label Sargalayam-2015. Show all posts
Showing posts with label Sargalayam-2015. Show all posts

SKSSF കാസര്‍കോട് മേഖലാ സര്‍ഗലയ സ്വാഗത സംഘം യോഗം ഞായാറാഴച്ച

ബെദിര: എസ് കെ എസ് എസ് എഫ് സംസ്ഥാനത്തുടനീളം രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സര്‍ഗലയത്തിന്റെ കാസര്‍കോട് മേഖലാ സര്‍ഗലയ സ്വാഗത സംഘ യോഗം ഞായാറാഴച്ച വൈകുന്നേരം ബെദിര ഹയാത്തുല്‍ ഹുദാ മദ്റസയില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സി.എ അബദുല്ല കുഞ്ഞി ചാല, ജനറല്‍ കണ്‍വീനര്‍ ഹാരിസ്‌ ബെദിര, ശാഖാ പ്രസിഡന്റ് ഹമീദ് സി.ഐ.എ, ജനറല് സെക്രട്ടറി ഇര്‍ഷാദ് ഇര്‍ഷാദി ഹുദവി ബെദിര എന്നിവര്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF വയനാട് വൈത്തിരി മേഖലാ സര്‍ഗലയം ഏപ്രില്‍ പത്തിന്

വയനാട് : എസ്. കെ. എസ്. എസ്. എഫ് വൈത്തിരി മേഖലാ സര്‍ഗലയം ഏപ്രില്‍ പത്തിന് പന്ത്രണ്ടാം പാലം മദ്രസയില്‍ നടക്കും. സര്‍ഗലയത്തിന്റെ വിജയത്തിന് ശംസീര്‍ ഫൈസി ചെയര്‍മാനും ശിഹാബുദ്ദീന്‍ സ്വാലാഹി കണ്‍വീനറുമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗം അനീസ് ഫൈസി ഉദ്ഘാടനം ചെയ്തു. ശംസീര്‍ ഫൈസി അധ്യക്ഷനായി. ഇബ്രാഹിം ഫൈസി, ഹനീഫ ദാരിമി, സിദ്ദീഖ് റഹ്മാനി എന്നിവര്‍ സംസാരിച്ചു. ഷാഹിദ് ഫൈസി സ്വാഗതവും ശാഫി ഫൈസി നന്ദിയും പറഞ്ഞു.
- Nasid K

SKSSF തൃശൂര്‍ ജില്ലാ സര്‍ഗലയം കേച്ചേരിയില്‍

തൃശൂര്‍ : യുവജന വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനും വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരമായ സംര്‍ഗ്ഗലയത്തിന്റെ തൃശൂര്‍ ജില്ലാ മത്സരങ്ങല്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ കേച്ചേരിയില്‍ സംഘടിപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ സര്‍ഗ്ഗലയ സമിതി തീരുമാനിച്ചു. ഗഫൂര്‍ അണ്ടത്തോട് സര്‍ഗ്ഗലയ സമിതി യോഗത്തിന് സ്വഗതം പറഞ്ഞു. ശഹീര്‍ ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഉദ്ഘാടനം നാസര്‍ ഫൈസി തിരുവത്ര നിര്‍വ്വഹിച്ചു. സാദിഖ് കൊടുങ്ങല്ലൂര്‍, കെ.ഇ. ഇസ്മാഈല്‍, ജിന്‍സണ്‍ കെ.കെ, അബ്ദുല്‍ റഹീം എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSSF കാസര്‍കോട് ജില്ലാ സര്‍ഗലയം പയ്യക്കിയില്‍

കാസര്‍കോട് : എസ് കെ എസ് എസ് എഫ് ഇസ്ലാമിക കലാമേള - സര്‍ഗലയം 15 ഏപ്രില്‍ അവസാനവാരത്തില്‍ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പുതുതലമുറയെ തെറ്റായ സംഗീത സദസ്സുകളില്‍ നിന്നും സന്മാര്‍ഗത്തിന്റെ നിലയങ്ങളിലേക്ക് വഴി നടത്തുകയാണ് സര്‍ഗലയത്തിലൂടെ എസ് കെ എസ് എസ് എഫ് ലക്ഷ്യമിടുന്നത്. 11 മേഖലാതല മത്സരങ്ങള്‍ ഏപ്രില്‍ 5നകം പൂര്‍ത്തിയാകും. ജില്ലാ തലമത്സരത്തില്‍ 1500ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ദിഖ് അസ്ഹരി പാത്തൂര്‍, റഷീദ് ഫൈസി ആറങ്ങാടി, മുഹമ്മദ് മൗലവി കോട്ടപ്പുറം, ഖലീല്‍ ഹസനി ചൂരി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഷറഫുദ്ദീന്‍ കുണിയ, യൂസുഫ് ഹസനി പ്രസംഗിച്ചു.
- Secretary, SKSSF Kasaragod Distict Committee

SKSSF സംസ്ഥാന സര്‍ഗലയം മെയ് 1,2,3 ന് കണ്ണൂരില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന സര്‍ഗലയം മെയ് 1, 2, 3 തിയ്യതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കും. സംസ്ഥാന സര്‍ഗലയത്തിന്റെ ഭാഗമായി നടക്കേണ്ട ജില്ലാ സര്‍ഗലയങ്ങള്‍ക്ക് അന്തിമ രൂപമായി. ഏപ്രില്‍ 20 വയനാട്, 21,22 കോഴിക്കോട്, 25 തൃശ്ശൂര്‍, 25,26 മലപ്പുറം എന്നീ തിയ്യതികളില്‍ ജില്ലാ സര്‍ഗലയങ്ങള്‍ നടക്കും. യോഗത്തില്‍ ഖാദര്‍ ഫൈസി തലകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍ ഉല്‍ഘാടനം ചെയ്തു. കെ എന്‍ എസ് മൗലവി, ആശിഖ് കുഴിപ്പുറം, അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, താജുദ്ദീന്‍ ദാരിമി പടന്ന, വി കെ എച്ച് റഷീദ് മാസ്റ്റര്‍ മലപ്പുറം, ടി പ്പി സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, മുഹ മ്മദ് ഖാസിം ഫൈസി ലക്ഷദ്വീപ്, ഒ.പി.എം അഷറഫ്, റഷീദ് വയനാട്, ഗഫൂര്‍ അണ്ടത്തോട്, യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

SKSSF കണ്ണൂര്‍ മേഖലാ സര്‍ഗ്ഗലയം ഏപ്രില്‍ 11, 12 തിയ്യതികളില്‍

- naBeel Muhammed

SKSSF കണ്ണൂര്‍ ജില്ലാ സര്‍ഗ്ഗലയം; സ്വാഗത സംഘം രൂപീകരിച്ചു

കണ്ണൂര്‍ : എസ്‌ കെ എസ്‌ എസ്‌ എഫ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ കാടാച്ചിറയില്‍ വെച്ച്‌ നടക്കുന്ന ജില്ലാ സര്‍ഗ്ഗലയം കലാ സഹിത്യ മത്സരത്തിനു പാണക്കാട്‌ സയ്യിദ്‌ നൗഫല്‍ ശിഹാബ്‌ തങ്ങള്‍ മുഖ്യ രക്ഷാധികാരിയയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം കണ്‍വെന്‍ഷന്‍ അബ്ദുസ്സലാം ദാരിമി കിണവക്കലിന്റെ അധ്യക്ഷതയില്‍ സിദ്ദീഖ്‌ ഫൈസി വെണ്മനല്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ലതീഫ്‌ പന്നിയൂര്‍ വിഷയാവതരണം നടത്തി. അബ്ദുറസാഖ്‌ ഫൈസി, അബൂബക്കര്‍ മാസ്റ്റര്‍, നൗശാദ്‌ ഇരിക്കൂര്‍, ജുനൈദ്‌ ചാലാട്‌, സലാം പൊയ്നാട്‌, ശൗക്കത്ത്‌ ഉമ്മഞ്ചിറ, ആര്‍ അബ്ദുല്ല ഹാജി, മുസ്തഫ ഹാജി സംസാരിച്ചു. സജീര്‍ സ്വഗതവും കണ്‍വീനര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ആര്‍ അബ്ദുല്ല ഹാജി (ചെയര്‍), സൈനുല്‍ ആബിദ്‌ ദാരിമി (കണ്‍വീനര്‍), അബ്ദുല്‍ നാസര്‍ ഹാജി (ട്രഷറര്‍) എന്നിവരെയും വിവിധ സബ്‌ കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി യഥാക്രമം യൂസഫ്‌ ഹാജി, യൂസഫ്‌ മാസ്റ്റര്‍ (ഫുഡ്‌), മുഹ്യദ്ദീന്‍ ദാരിമി, ശുഹൈബ്‌ എ സി (വളണ്ടിയര്‍), ഇസ്സുദ്ദീന്‍, അഫ്സീര്‍ മൗലവി (സ്റ്റേജ്‌ ആന്റ്‌ ഡെക്കറേഷന്‍) എന്നിവരെയും തെരഞ്ഞെടുത്തു.
- jas printers

അല്‍ഐന്‍ SKSSF മനുഷ്യ ജാലിക ഇന്ന് (വെള്ളി)

അൽഐൻ : ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ് കെ എസ് എസ് എഫ് അല്‍ഐന്‍ ചാപ്റ്റര്‍ മനുഷ്യജാലിക ഇന്ന് (23-1-2015 വെള്ളി) നടത്തും. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണിഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തുകയാണ് ഈ വര്‍ഷത്തെ മനുഷ്യജാലികയുടെ മുഖ്യസന്ദേശം. രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന സാമുദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിന് വേണ്ടിയുള്ള സന്ദേശങ്ങളാണ് മനുഷ്യജാലിക പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് കൈമാറുന്നത്. തുടര്‍ന്ന് പ്രഗത്ഭ വാഗ്മി ഹാരിസ് ബാഖവി അബൂദാബി പ്രമേയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തും.

"നീതി ബോധത്തിന് നിതാന്ത ജാഗ്രത" എന്ന പ്രമേയവുമായി ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍‍ "സമര്‍‍ഖന്ദില്‍" വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ്‌ സില്‍വര്‍‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ സമ്മേളന പ്രചരണവും ജനുവരി 23ന് വെള്ളിയാഴ്ച വൈകുന്നേരം 6. 30 ന് ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു. 
പരിപാടിക്ക് മുന്നോടിയായി ഉച്ചക്കുശേഷം വിവിധ കലാ പ്രതിഭകൾ മാറ്റുരക്കുന്ന സര്‍ഗലയം 2015 സംഘടിപ്പിക്കും. ജൂനിയര്‍ സീനിയര്‍ ജനറല്‍ വിഭാഗങ്ങളിലായി മദ്ഹ് ഗാനം, അറബി ഗാനം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0552179271, 0506651574, 037655733 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
- sainu alain

SKSSF സര്‍ഗലയം ജനുവരി മുതല്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന തലത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന സര്‍ഗലയ കലാ സാഹിത്യ മത്സരങ്ങള്‍ ജനുവരി മുതല്‍ ആരംഭിക്കും. ജനുവരി പത്തിനകം ശാഖാതലവും ജനുവരി 31നകം ക്ലസ്റ്റര്‍ തല മത്സരങ്ങളും ഏപ്രില്‍ 5നകം മേഖല തലത്തിലും ഏപ്രില്‍ 20നകം ജില്ലാ തല മത്സരവും പൂര്‍ത്തിയാകും. മെയ് 1, 2, 3 ന് സംസ്ഥാന മത്സരം കണ്ണൂരില്‍ വെച്ച് നടക്കും.

ക്ലസ്റ്റര്‍ മേഖല മത്സരം എസ് കെ എസ് എസ് എഫ സില്‍വര്‍ ജൂബിലി പ്രചാരണമായി നടക്കും. കോഴിക്കോട് ഇസ് ലാമിക് സെന്ററില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഖാദര്‍ ഫൈസി തലകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ എന്‍ എസ് മൗലവി ഉദ്ഘാടനം ചെയ്തു. മജീദ് മാസ്റ്റര്‍ കൊടക്കാട്, റഷീദ് മാസ്റ്റര്‍ വയനാട്, സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ യു എ മജീദ് ഫൈസി ഇന്ത്യന്നൂര്‍ സ്വാഗതം പറഞ്ഞു.
- SKSSF STATE COMMITTEE