എറണാകുളം : ഓലിമുഗള്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ എസ് കെ എസ് ബി വി യൂ ണിറ്റിന്റെ ആഭിമുഖ്യത്തില്‍ 21ാം വാര്‍ഷികാഘോഷം വിപുലമായി നടന്നു. ഓലിമുഗള്‍ ജുമാമസ്ജിദ് ഖത്തീബ് പതാക ഉയര്‍ത്തി. വളര്‍ന്ന് വരുന്ന തലമുറ സമൂ ഹത്തെ ഉത്തമ ദിശയിലേക്ക് നയിക്കുവാന്‍ പ്രാപ്ത്തരും യോഗ്യരും ആയ മാതൃക പൗരന്‍മാരായി വരുവാന്‍ എസ് കെ എസ് ബി വി ഒരുചാലക ശക്തിയായി നിലകൊള്ളുമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ ഖത്തീബ് പറഞ്ഞു. എസ് കെ എസ് ബി വി യൂണിറ്റ് പ്രസിഡന്റ് സ്വാലിഹ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതം പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് U. M മൂഹമ്മദ്, സെക്രട്ടറി E. K കെരീം, അന്‍സാര്‍ മാസ്റ്റര്‍, സലാം ഉസ്താദ്, മുഹമ്മദ് മാനാത്ത്, യൂസഫ് മാസ്റ്റര്‍, എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍ തസ്നീം, ജിയാസ്, റഫീഖ്, ഷിഹാബ്, ജിസാം, ഷെഫീഖ്, നിയാസ്, അജ്മല്‍, അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- rafeeque uk