വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും

ലണ്ടന്‍, മക്ക ഉള്‍പ്പടെ 16 കേന്ദ്രങ്ങളില്‍ സമാന്തര പ്രകാശന ചടങ്ങുകള്‍
കോഴിക്കോട് : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ 'വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം' സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും.

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലും സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ബ്രട്ടനിലുമായി 16 കേന്ദ്രങ്ങളില്‍ നാളെ സമാന്തര പ്രകാശന ചടങ്ങുകളും നടക്കും. 

ലണ്ടനില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ് , മക്കയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ജിദ്ദയില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, ബഹ്‌റൈനില്‍ സയ്യിദ് ശരീഫ് ഫഖ്‌റുദ്ദീന്‍, യു.എ.ഇയില്‍ മുസ്ഥഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ സംബന്ധക്കും.

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രകാശന ഖുര്‍ആന്‍ സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ഗ്രന്ഥത്തിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. 'എല്ലാ വീടുകളിലും ഒരോ കോപ്പി ' പദ്ധതി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ പ്രഖ്യാപിക്കും. ചെമ്മാട്, ആക്കോട് മഹല്ലുകളിലെ ഖത്തീബുമാര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും. മിഷന്‍ സോഫ്റ്റ് ഫൗണ്ടഷേന്റെ ഖുര്‍ആന്‍ ഓണ്‍വെബിന്റെ ലോഞ്ചിംഗും തങ്ങള്‍ നിര്‍വഹിക്കും. 

എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി, എം.സി മായിന്‍ ഹാജി, നവാസ് പൂനൂര്‍, ടി.പി ചെറൂപ്പ, എ.സജീവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഖുര്‍ആന്‍ സെമിനാറില്‍ വിശുദ്ധ ഖുര്‍ആന്‍ ദിവ്യവെളിപാടുകളുടെ വചനപ്രവാഹം ഓണമ്പിള്ളി മുഹമ്മദ് ഫൈസി അവതരിപ്പിക്കും. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിക്കും. ഉമര്‍ ഫൈസി മുക്കം, വി. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ ഖുര്‍ആന്‍: കാലങ്ങളെ അതിജീവിച്ച നിസ്തുല വേദം സിംസാറുല്‍ ഹഖ് ഹുദവി അവതരിപ്പിക്കും. ഡോ.യു.വി.കെ മുഹമ്മദ് അധ്യക്ഷത വഹിക്കും.
- Darul Huda Islamic University