മസ്കത്ത് സുന്നീ സെന്റര്‍ നബിദിന സമ്മേളനം ഇന്ന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടാനം ചെയ്യും

ഒമാന്‍ : മസ്കത്ത് സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള നബിദിന സമ്മേളനവും ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റ്ഡീസിലെ വിദ്യാര്‍ഥികളുടെ കലാപരിപടികളും ഇന്ന് (തിങ്കള്‍) അല്‍ ഫലജ് ലീ ഗ്രാന്‍റ്റ് ഹാളില്‍ നടക്കും. വൈകീട്ട് 6 മണിക്ക് തുടങ്ങുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും. സെന്റര്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുഞ്ഞു ഹാജി അധ്യക്ഷനായിരിക്കും. പുറങ്ങ് അബ്ദുല്ല മൌലവി, മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ബുധനാഴ്ച രാത്രി റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടക്കുന്ന നബിദിന പരിപാടിയിലും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുനീര്‍ ഹുദവിയും പങ്കെടുക്കും.

കൂടാതെ, നബിദിനാഘോഷങ്ങളുടെ ഭാഗമായി സുന്നീ സെന്ററും മസ്കത്ത് എസ് കെ എസ് എസ് എഫും റൂവി, മത്ര, അല്‍ ഖുവയിര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്ന വിവിധ പരിപാടികളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അന്‍വര്‍ മുഹ്‍യദ്ദീന്‍ ഹുദവി എന്നിവര്‍ പങ്കെടുക്കും.

റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ശനിയാഴ്ച സുന്നീ സെന്റര്‍ മദ്രസയില്‍ നടന്ന മൌലിദ് പാരാണത്തിന്‍ ഇയ്യാട് അബൂബക്കര്‍ ഫൈസി, മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ , സാക്കിര്‍ ഫൈസി എന്നിവര്‍ നേത്ര്‌ത്വം നല്കി. റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ നടന്ന നബിദിന സന്ദേശ സദസ്സില്‍ സാക്കിര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഞായറാഴ്ച മത്ര മഹ്ദി പള്ളിയില്‍ നടന്ന നബിദിന സമ്മേളനത്തില്‍ മുനീര്‍ ഹുദവി മുഖ്യ അതിഥിയായിരുന്നു.
- Sunni Centre Muscat