ഡോ. ബഹാഉദ്ധീന്‍ നദ്‌വിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം; ബഹ്‌റൈന്‍ തല പ്രകാശനം ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വ്വഹിക്കും

മനാമ : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ ബഹ്‌റൈന്‍ തല പ്രകാശന കര്‍മം ഇന്ന് (1/1/2015 വ്യാഴം) രാത്രി 9.30ന് മനാമ സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വ്വഹിക്കും. വ്യാപാര പ്രമുഖനും പാലത്തിങ്ങല്‍ വെല്‍ഫെയര്‍ കമ്മറ്റി പ്രസിഡന്റുമായ താപ്പി അബ്ദുല്ലകുട്ടി ഹാജി കോപ്പി ഏറ്റുവാങ്ങും.

ഇന്ന് രാവിലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ 9.45ന് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സമസ്ത ജനറല്‍ സിക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മന്ത്രി ഡോ. എം.കെ. മുനീറിന് പ്രഥമ കോപ്പി നല്‍കി നിര്‍വഹിക്കപ്പെടുന്ന പ്രകാശന ചടങ്ങിന് സമാന്തരമായിട്ടാണ് ബഹ്‌റൈന്‍ ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളിലും ബ്രിട്ടനിലുമായി 16 കേന്ദ്രങ്ങളില്‍ പ്രകാശനം നടക്കുന്നത്.

ലണ്ടനിലെ പ്രകാശന ചടങ്ങില്‍ മമ്പുറം തങ്ങളുടെ പൗത്രന്‍ സയ്യിദ് അബ്ദുല്‍ ഇലാഹ് അലി ആല്‍ ഫദ്ല്‍, സയ്യിദ് ആദില്‍ മുഹമ്മദ് സ്വലാഹ് എന്നിവര്‍ മുഖ്യാതിഥികളാകും. മക്കയില്‍ പാണക്കാട്  സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. ജിദ്ദയിലെ ചടങ്ങില്‍ ശൈഖ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ജീലി, കുവൈത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഖത്തറില്‍ ഡോ. അലി മുഹ്‌യിദ്ദീന്‍ ഖുറദാഗി, യു.എ.ഇയില്‍ മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ പങ്കെടുക്കും. കോഴിക്കോട് ടൗണ്‍ ഹാളിലെ ചടങ്ങില്‍ ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനാകും. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിക്കും. 

ഗ്രന്ഥത്തിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. 'എല്ലാ വീടുകളിലും ഒരു കോപ്പി' പദ്ധതി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും.
- Samastha Bahrain