ആത്മീയ ചൂഷണങ്ങളെ പ്രതിരോധിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണം : SYS

കോഴിക്കോട് : സമൂഹത്തില്‍ നവോത്ഥാന മുന്നേറ്റത്തിന് മുന്‍ഗാമികള്‍ കാണിച്ച പൈതൃക സംരക്ഷണത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു. മുസ്‌ലിം നവോത്ഥാനം ഒരുസുപ്രഭാതത്തില്‍ ഉണ്ടായതല്ല. നവോത്ഥാനം എന്നാല്‍ മതനവീകരണമല്ല. ഭൗതികതയുടെ ആലസ്യത്തിലേക്ക് സമൂഹം വ്യതിചലിച്ച ഘട്ടത്തിലാണ് ആത്മീയ നായകര്‍ നവോത്ഥാനം നടത്തിയത്. സമൂഹ്യരംഗം സംസ്‌കാരിക അപചയം നേരിട്ടപ്പോള്‍ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പൈതൃക ചരിത്രത്തിലെ ഉന്നതര്‍ കാണിച്ച മാര്‍ഗം മാനവികതയെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു. കോഴിക്കോട് സാമൂതിരിക്ക് സംരക്ഷണം നല്‍കാന്‍ കുഞ്ഞാലിമരക്കാര്‍മാരും അതിന് ആത്മീയ പിന്തുണ നല്‍കി നിലകൊണ്ട ഖാസി മുഹമ്മദിനെ പോലെയുള്ള പരിഷ്‌കര്‍ത്താക്കളും കാണിച്ച മാര്‍ഗം സ്വീകരിക്കലാണ് കരണീയം.
പൈതൃക ചരിത്രത്തെ മതരാഷ്ട്രവാദത്തിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ വക്രീകരണം നടത്തുന്നത് സമൂഹം തിരിച്ചറിയണം. പൈതൃക ചരിത്രത്തിലെ പരിഷ്‌കര്‍ത്താക്കളെ കേവലം രാഷ്ട്രീയ അധിനിവേശത്തിനെതിരെ പൊരുതിയ വിപ്ലവകാരികളായി മാത്രം അവതരിപ്പിക്കുന്നതും അവര്‍ നടപ്പിലാക്കിയ ആദ്ധ്യാത്മിക മുന്നേറ്റങ്ങളെ മറച്ചുവെക്കുന്നതും തികഞ്ഞ അനീതിയാണ്. കേരളീയ സമൂഹത്തിലെ മുന്നേറ്റം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിവയെന്ന് പൊതുസമൂഹം തിരിച്ചറിയണം. പൈതൃകത്തെ തച്ചുടക്കാനും ഇസ്‌ലാമിക് ഹെറിറ്റേജുകളെ നിന്ദിക്കാനുമുള്ള നീക്കങ്ങളെ ചെറുക്കും. ആത്മീയ ചൂഷണത്തിനെതിരെ ശക്തമായ ഇടപെടല്‍ സകല മേലഖലകളില്‍ നിന്നും വേണം. നിലവിലുള്ള നിയമങ്ങള്‍ ആത്മീയ ചൂഷണങ്ങളെ പ്രതിരോധിക്കാന്‍ അപര്യാപ്തമെങ്കില്‍ നിയമനിര്‍മ്മാണം നടത്തണം. വര്‍ഗീയത സൃഷ്ടിക്കാന്‍ ചിലകേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നത് ശക്തമായി നിയന്ത്രിക്കണം. സാമുദായിക സൗഹ്യദത്തെ തകര്‍ത്താലേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു എന്ന് ധരിക്കുന്ന പിന്തിരിപ്പന്‍ കക്ഷികളെ നിലക്കുനിര്‍ത്താനാവണംസാംസ്‌കാരിക അധിനിവേശങ്ങളെയും വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും മൃദുല സമീപനത്തോടെ കാണുന്നത് അപകടകരമാണ്. സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 25000 ആളുകള്‍ പങ്കെടുക്കുന്ന പഠനക്യാമ്പും 15 ലക്ഷം ആളുകള്‍പങ്കെടുക്കുന്ന സമാപന സമ്മേളനവും നടക്കും.
പങ്കെടുത്തവര്‍ :
സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് (പ്രസിഡന്‍റ്, SYS സംസ്ഥാന കമ്മിറ്റി), പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (സെക്രട്ടറി, SYS സംസ്ഥാന കമ്മിറ്റി), ഉമര്‍ ഫൈസി മുക്കം, ഹാജി. കെ. മമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി.
- Sysstate Kerala