കാസര്‍ഗോഡ്
: പെതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയത്തില്‍ ഫെബ്രുവരി
14, 15, 16 തീയ്യതികളില്‍
ചെര്‍ക്കള ഇന്ദിരാ നഗര്‍
വാദിത്വൈബയില്‍ നടക്കുന്ന
SYS 60ാം
വാര്‍ഷിക മഹാ സമ്മേളന
പ്രചരണത്തിന്റെ ഭാഗമായുള്ള
SYS കാസര്‍ഗോഡ്
ജില്ല ത്വയ്ബ സന്ദേശപ്രയാണം
ഫെബ്രുവരി 3, 4, 5 തിയ്യതികളില്‍
നടക്കും. എം.
എ. ഖാസിം
മുസ്‌ലിയാര്‍ ജാഥ നായകനും
ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്,
മെട്രോ മുഹമ്മദ്
ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി
പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി
ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ
കാസര്‍ഗോഡ് ജില്ല SYS
ത്വയ്ബ സന്ദേശ
പ്രയാണത്തിന് ഒരുക്കള്‍
പൂര്‍ത്തിയായതായി SYS
ജില്ലാ പ്രസിഡണ്ട്
എം. എ.
ഖാസിം മുസ്ലിയാര്‍
, ജില്ലാ
ജനറല്‍ സെക്രട്ടറി അബ്ബാസ്‌ഫൈസി
പുത്തിഗെ, ട്രഷറര്‍
മെട്രോ മുഹമ്മദ് ഹാജി,
പ്രചരണ കമ്മിറ്റി
ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം
ഹാജി, കണ്‍വീനര്‍
ഇബ്രാഹീം ഫൈസി ജെഡിയാര്‍
അറിയിച്ചു. സമസ്തയുടെ
പതാക വാഹകരും ശുഭ്ര വസ്ത്രധാരികളുമായ
60 സ്ഥിരാംഗങ്ങളും
ദഫും ജാഥയെ അനുഗമിക്കും.
ഫെബ്രുവരി
3ന് രാവിലെ
9 മണിക്ക്
പ്രയാണം ആരംഭിക്കും.
SYS ജില്ലാ വൈസ്
പ്രസിഡണ്ട് ടി. കെ
പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍
ഉല്‍ഘാടനം ചെയ്യും. ജാഥാ
നായകന്‍ എം. എ
ഖാസിം മുസ്‌ലിയാര്‍ക്ക് എസ്.
എം. എഫ്
സംസ്ഥാന വൈസ് പ്രസിഡണ്ട്
ചെര്‍ക്കളം അബ്ദുല്ല പതാക
കൈ മാറും. ഖാസി
ത്വാഖ അഹ്മ്മദ് മൗലവി,
.യു. എം.
അബദുല്‍റഹ്മാല്‍
മൗലവി, മാണിയൂര്‍
അഹ്മ്മദ് മൗലവി, സയ്യിദ്
ഉമര്‍ കോയ തങ്ങള്‍ ,
എന്‍.പി.എം
സയ്യിദ് സൈനുല്‍ ആബദീന്‍
തങ്ങള്‍ , എം.സി
ഖമറുദ്ധീന്‍ , ഖത്തര്‍
അബ്ദുല്ല ഹാജി, ടി.കെ.സി.
അബ്ദുല്‍
ഖാദര്‍ ഹാജി, ഹംസമുസ്‌ലിയര്‍
, എസ്.പി.സലാഹുദ്ധീന്‍
, എന്‍.
പി.
അബ്ദുറഹ്മാന്‍
മാസ്റ്റര്‍ കണ്ണൂര്‍ അബ്ദുല്ല
മാസ്റ്റര്‍ , മെയ്തീന്‍
കുഞ്ഞി മൗലവി, താജുദ്ധീന്‍
ചെമ്പരിക്ക, ടി.
പി അലി ഫൈസി,
അബൂബക്കര്‍
സാലൂദ് നിസാമി, താജുദ്ധീന്‍
ദാരിമി, റഷീദ്
വെളിഞ്ചം എന്നിവര്‍ സംബന്ധിക്കും.
വിവിധ കേന്ദ്രങ്ങളിലെ
സ്വീകരണങ്ങള്‍ക്ക് ശേഷം
കുണിയയില്‍ സമാപ്പിക്കും.
രണ്ടാം ദിവസം
തൊട്ടിയില്‍ നിന്ന് ആരംഭിച്ച്
തളങ്കരയില്‍ സമാപിക്കും.
മൂന്നാം ദിവസം
ഹിദായത്ത് നഗറില്‍ നിന്ന്
ആരംഭിച്ച് ഹൊസങ്കടിയില്‍
സമാപ്പിക്കും.
Related post : SYS കാസര്‍ഗോഡ് ജില്ല ത്വൈബ സന്ദേശ പ്രയാണം ഫെബ്രുവരി 3, 4, 5 തിയ്യതികളില്‍ ; സ്വീകരണ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു
- HAMEED KUNIYA Vadakkupuram