ദാറുല്‍ ഹുദാ ഇമാം കോഴ്‌സ്; പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക്ക് എജുക്കേഷന്‍ ആന്‍ഡ് ട്രൈനിംഗ് സെന്ററിന് (CPET) കീഴില്‍ മഹല്ലുകളില്‍ ജോലി ചെയ്യുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്‌സ് 2013 റബീഅ് ബാച്ചിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രജി.നമ്പര്‍ DC1351 ഹംസ ലത്വീഫി ഒറ്റപ്പാലം ഒന്നാം റാങ്കും രജി.നമ്പര്‍ DC1375 മുഹമ്മദ് അശീര്‍ ബാഖവി ഇരിക്കൂര്‍ രണ്ടാം റാങ്കും കരസ്ഥമാക്കി. പരീക്ഷാ ഫലം www.darulhuda.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9846047066 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University