SKSSF കാസര്‍കോട് ജില്ല സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് റാലി നാളെ (ബുധന്‍ )

കാസറകോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍ വെച്ച് നടക്കുന്ന SYS 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉലമാക്കളും ഉമറാക്കളും അടങ്ങിയ 60 അംഗ ലീഡേഴ്‌സ് റാലി നാളെ (12 ബുധന്‍) വൈകുന്നേരം 4 മണിക്ക് തയലങ്ങാടിയില്‍ നിന്നും ആരംഭിച്ച് പുതിയ ബസ്റ്റാന്റിന്ന് സമീപത്ത് സമാപിക്കും. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാപ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee