കേരളത്തില്‍ മാനവ സൗഹൃദം നിലനില്‍ക്കുന്നത് സമസ്തയുടെ സന്ദേശം കൊണ്ട് : കോയക്കുട്ടി ഉസ്താദ്

കാസറകോട് : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാനവ സൗഹൃദം നിലനില്‍ക്കുന്നത് സമസ്ത വര്‍ഷങ്ങളായി മദ്രസാ സംവിധാനം വഴിയും സംഘടനാ പ്രവര്‍ത്തനത്തിലൂടെയും കൈമാറി വരുന്ന സൗഹൃദ സന്ദേശങ്ങളാണെന്നും അത് നിലനിര്‍ത്താന്‍ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കളും പ്രവര്‍ത്തകരും തയ്യാറാകണമെന്നും അത് സമസ്തയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെന്നും സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിത്വൈബയില്‍ വെച്ച് നടക്കുന്ന SYS 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മാനവ സൗഹൃദ സന്ദേശയാത്ര മൂന്ന് ദിവസങ്ങളിലായി ജില്ലയുടെ 23 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറര്‍ ഹാശിം ദാരിമി കോ-ഓര്‍ഡിനേറ്ററുമായ സന്ദേശയാത്ര ഹൊസങ്കടിയില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി്, ഇബ്രാഹിം ബഖവി, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, താജുദ്ധീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലമ്പാടി, എസ്. പി. സലാഹുദ്ധീന്‍, കെ. എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ഫാദര്‍ വത്തീനിയന്‍ ലുയേഴ്‌സ് മഞ്ചേശ്വരം, ശ്രീകൃഷ്ണ ശിവകൃപ കുഞ്ചത്തൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, , അഷ്‌റഫ് റഹ്മാനി ചൗക്കി, എന്‍. ഐ ഹമീദ് ഫൈസി, മഹ്മൂദ് ദേളി, സുബൈര്‍ നിസാമി, ഹനീഫ് നിസാമി, റസാഖ് അസ്ഹരി, ഹസന്‍ അര്‍ഷദി, മൂസ ഹാജി ബന്തിയോട്, ഹമീദ് ഹാജി മച്ചമ്പാടി, ഹുസൈന്‍ മുസ്ലിയാര്‍ ബജ, ഇബ്രാഹിം ഹാജി പൊസോട്ട്, അസീസ് ഹാജി ബങ്കര മഞ്ചേശ്വരം, ബി. എസ്. ഇബ്രാഹിം, . കെ. അബൂബക്കര്‍ ഹാജി, അബ്ദുല്ല കടവത്ത്, അബൂബക്കര്‍ ഹൊസങ്കടിതുടങ്ങിയവര്‍ സംബന്ധിച്ചു. സിറാജുദ്ധീന്‍ ദാരിമി കക്കാട്‌സൗഹൃദ പ്രഭാഷണവും മുഹമ്മദ് രാമന്തളി മുഖ്യപ്രഭാഷണവും നടത്തി.
- Secretary, SKSSF Kasaragod Distict Committee