തളിപറമ്പ്
: മതപണ്ഡിതര്‍
സമകാലിക വിഷയങ്ങളില്‍
ക്രയാത്മകമായ ഇടപെടലുകള്‍
നടത്തണമെന്ന് പ്രെഫ.
കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍. SYS പൈതൃക
സന്ദേശ യാത്രക്ക് തളിപറമ്പില്‍
നല്‍കിയ സ്വീകരണ സമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു
അദ്ധേഹം. കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ് കോയ
ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. ഇന്നലെ
കണ്ണൂര്‍ ജില്ലാതിര്‍ത്ഥിയായ
പെരിങ്ങത്തൂരില്‍ നിന്ന്
ആരംഭിച്ച ജാഥ കൂത്തുപറമ്പ്,
ഇരിട്ടി,
മട്ടന്നൂര്‍,
പപ്പിനിശ്ശേരി,
തളിപറമ്പ്
എന്നീ സ്വീകരണ സമ്മേളനത്തിന്
ശേഷം പയ്യന്നൂരില്‍ സമാപ്പിച്ചു.
വിവിധ
കേന്ദ്രങ്ങളില്‍ കെ.എം
സൂപ്പി, പി.പി
ഉമര്‍ ഫൈസി. പി.കെ.പി
അബ്ദുസ്സലാം മുസ്‌ലിയാര്‍,
മാണിക്കൂര്‍
അഹ്മദ് മുസ്‌ലിയാര്‍,
അബദുറഹ്മാന്‍
മുസ്‌ലിയാര്‍ കൊടക്,
അഹ്മദ് തര്‍ളായി,
ഹസ്സന്‍ സഖാഫി
പൂക്കോട്ടൂര്‍, സലീം
ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍,
കാളാവ് സൈതലവി
മുസ്‌ലിയാര്‍, ഇബ്രാഹീം
ഫൈസി തിരൂര്‍ക്കാട് തുടങ്ങിയവര്‍
പ്രസംഗിച്ചു.
ജാഥ ഇന്ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട്, ചടഞ്ചാല്‍, നായാന്‍മാര്‍ മൂല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ഉപ്പളയില്‍ സമാപ്പിക്കും.
ജാഥ ഇന്ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട്, ചടഞ്ചാല്‍, നായാന്‍മാര്‍ മൂല തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ഉപ്പളയില്‍ സമാപ്പിക്കും.
- Sysstate Kerala