ബഹ്‌റൈന്‍ : സമസ്ത
കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍
'മുത്ത്
നബി സ്‌നേഹത്തിന്റെ തിരുവസന്തം'
എന്ന പ്രമേയത്തില്‍
ഒരു മാസക്കാലമായി നടത്തിവന്ന
മീലാദ് കാമ്പയിനോടനുബന്ധിച്ച്
മനാമ അല്‍രാജ സ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച
മീലാദ് സംഗമം വിദ്യാര്‍ത്ഥികളുടെ
വിവിധ കലാപരിപാടികളാല്‍
ശ്രദ്ധേയമായി. വിവിധ
ഭാഷകളിലെ പ്രസംഗങ്ങളും പ്രവാചക
പ്രകീര്‍ത്തന ഗാനങ്ങളും ഏറെ
മികവുറ്റതായി. ജൂനിയര്‍,
സീനിയര്‍
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച
ദഫ് പ്രോഗ്രാം, നബിദിന
സന്ദേശറാലി, ബുര്‍ദ
മജ്‌ലിസ് തുടങ്ങിയവ പ്രേക്ഷകര്‍ക്ക്
നവ്യാനുഭൂതിയാണ് പകര്‍ന്നത്.
പൊതുപരിപാടിയോടനുബന്ധിച്ച് മനാമ മദ്‌റസയിലെ 260 ല്‍ പരം വിദ്യാര്‍ത്ഥികളില്‍ വിവിധ കലാ സാഹിത്യ മത്‌സരങ്ങള്‍ സംഘടിപ്പിച്ചു. 67ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി സ്വലാഹ്, ഫലാഹ്, നജാഹ് എന്നീ പേരുകളിലാണ് മൂന്ന് ഗ്രൂപ്പുകള്‍ മത്സരിച്ചത്. 243 പോയിന്റുകള്‍ നേടി ഫലാഹ് ഗ്രൂപ്പ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. 241 പൊയന്റുകള്‍ നേടി സ്വലാഹ് ഗ്രൂപ്പും 157 പൊയന്റുകള്‍ നേടി നജാഹ് ഗ്രൂപ്പും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളില്‍ നാലില്‍ മൂന്ന് ഫസ്റ്റും ഒരു തേര്‍ഡും നേടി 16 പൊയന്റുകള്‍ നേടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അസിന്‍ അബ്ദുല്‍ അസീസ് കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ വ്യക്തിഗത ഇനങ്ങളില്‍ നാലില്‍ മൂന്ന് ഫസ്റ്റുകള്‍ നേടി 15 പൊയന്റുകളോടെ വഫാ പര്‍വീന്‍, ഫാത്തിമ ജാഫര്‍ എന്നീ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കലാതിലക പട്ടത്തിന് അര്‍ഹരായി. കലാസാഹിത്യ മത്‌സരങ്ങളില്‍ വിവിധ ഗ്രൂപ്പ് ലീഡര്‍മാരായ അജ്മല്‍ റോഷന്‍, ഇസ്മാഈല്‍, അലവി ഹസീബ് തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മൂസ മൗലവി വണ്ടൂര്‍ സ്വാഗതവും എസ്.എം അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.
- Samastha Bahrain