എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായി 1954ല്‍ രൂപീകരിച്ച സുന്നി യുവജന സംഘത്തിന്റെ 60-ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം 2012 ഡിസംബര്‍ 19ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ച് പ്രൗഢോജ്വലമായ ചടങ്ങില്‍ പ്രഖ്യാപിച്ചു. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയും ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വേണ്ടി വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി സംഘടന പ്രവര്‍ത്തിച്ചുവരുന്നു.
പ്രസ്തുത സംഘത്തിന്റെ 60-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചെര്‍ക്കളയില്‍ പ്രത്യേകം തയ്യാറാക്കിയ വാദീത്വയ്ബയിലാണ് പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി 12-02-2014 ബുധന്‍ രാവിലെ 9 മണി കൊടിമരജാഥ - മാലിക്ദീനാര്‍ മഖാം. ജാഥാ നേതൃത്വം - ബഹു. കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍. പ്രാര്‍ത്ഥനാ നേതൃത്വം - ബഹു. എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അതേസമയം തന്നെ പതാക ജാഥ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്ന് ആരംഭിക്കും. ജാഥാ നേതൃത്വം - ബഹു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. പ്രാര്‍ത്ഥനാ നേതൃത്വം - ബഹു. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍. രണ്ട് ജാഥകളും വാദീത്വയ്ബയില്‍ സമാപിക്കും.
13-02-2014 വ്യാഴം - സിയാറത്ത് ദിനം. എല്ലാ ജില്ലകളിലെയും മണ്‍മറഞ്ഞ സമസ്ത ഉലമാക്കളുടെ സിയാറത്ത്. 11 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സമ്മേളന നഗരിയില്‍ ''പൈതൃകം'' എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.
14-02-2014 വെള്ളി - രാവിലെ 9 മണി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തല്‍. ബഹു. ത്വാഖ അഹ്മദ് അല്‍അസ്ഹരി. 2 മണിക്ക് മാലിക്ദീനാര്‍ മഖാം സിയാറത്ത്. നേതൃത്വം: ബഹു സയ്യിദ് കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ. 4 മണിക്ക് ഉദ്ഘാടന സെഷന്‍. അദ്ധ്യക്ഷന്‍: ബഹു. ചെര്‍ക്കളം അബ്ദുല്ല. ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍. പ്രാര്‍ത്ഥന: അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയല്‍. സ്വാഗതം: ഉമര്‍ ഫൈസി മുട്ടം. സുവനീര്‍ പ്രകാശനം: ബഹു. ഖമറുല്‍ ഇസ്‌ലാം വഖഫ് മന്ത്രി കര്‍ണാടക. ഹാജി യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഏറ്റുവാങ്ങും. സ്മരണിക പ്രകാശനം: ബഹു. .ടി.മുഹമ്മദ് ബഷീര്‍ എം.പി, ഏറ്റുവാങ്ങുന്നത് ബഹു. ഇസ്മായില്‍ ഹാജി കല്ലടുക്ക. 6.30 മണിക്ക് ക്ലാസ് 1 തസ്‌കിയ. ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍. നിയന്ത്രണം ബഹു. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്. ആമുഖം: കെ.. റഹ്മാന്‍ ഫൈസി. വിഷയാവതരണം: തസവ്വുഫ് - ത്വരീഖത്ത്: അവതരണം: ബഹു.എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍. 2 ഔലിയാഅ്: അവതരണം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. 3. അദ്കാറുകള്‍, ആസാറുകള്‍: ബഹു. മരക്കാര്‍ ഫൈസി നിറമരുതൂര്‍. രാത്രി 9.30 മണി - സെഷന്‍ 2: മജ്‌ലിസുന്നൂര്‍. ആമുഖം: സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, പാലക്കാട്. ഉദ്ഘാടനം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍. നേതൃത്വം: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി കോഴിക്കോട്. നസ്വീഹത്ത് : ബഹു: ഹസന്‍ സഖാഫി പൂക്കോട്ടൂര്‍.
15-02-2014 ശനി : 6 -7മണി സമസ്ത നേതാക്കള്‍ സാദാത്തുക്കള്‍, ഉമറാക്കളുടെ പേരിലുള്ള അനുസ്മരണം : ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി. 8 മണി സെഷന്‍ 3. കാലികം. ആമുഖം: ബഹു. ഷറഫുദ്ദീന്‍ വെണ്‍മനാട്. ഉദ്ഘാടനം ബഹു. യു.എം. അബ്ദുല്‍റഹിമാന്‍ മുസ്‌ലിയാര്‍, നിയന്ത്രണം: ബഹു. മെട്രോ മുഹമ്മദ് ഹാജി, സ്മരണിക പ്രകാശനം: ബഹു. രാമനാഥറൈ, കര്‍ണാടക വനംവകുപ്പ് മന്ത്രി. ഏറ്റുവാങ്ങുന്നത് ഖാദര്‍ തെരുവത്ത്. വിഷയാവതരണം 1. വിവാഹം-സദാചാരം, ബഹു. പ്രൊഫ. ഒമാനൂര്‍ മുഹമ്മദ്. 2. പ്രകൃതി-പരിസ്ഥിതി സംരക്ഷണം, ബഹു. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍. 3. മതേതര ഇന്ത്യ, ബഹു. പ്രൊഫ. നവാസ് നിസാര്‍. 4. കമ്പോളവല്‍ക്കരിക്കപ്പെടുന്ന ആരോഗ്യം, ബഹു. ഡോ. അബ്ദുല്‍ലത്തീഫ്. .എന്‍. 5. ആത്മീയ ചൂഷണം: അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്. 1.30 മണി സെഷന്‍ 4, നവോത്ഥാനം. ആമുഖം: അഹ്മദ് തേര്‍ലായി, നിയന്ത്രണം : ബഹു. അബ്ദുല്‍ റഹിമാന്‍ കല്ലായി, ഉദ്ഘാടനം: വി.കെ. ഇബ്രാഹിംകുഞ്ഞ് - പൊതുമരാമത്ത് വകുപ്പ് മന്ത്രി. മുഖ്യ അതിഥി- എം.. ഷാനവാസ് എം.പി, വിഷയാവതരണം: 1. പ്രാഥമിക മത വിദ്യാഭ്യാസം: സമസ്ത: സമീപനങ്ങള്‍, ബഹു. പിണങ്ങോട് അബൂബക്കര്‍. 2. ഉന്നത വിദ്യാഭ്യാസം- സമസ്തയുടെ നയവും രീതിയും ബഹു. അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, 3. നവോത്ഥാനത്തിന്റെ കേരളീയ വഴി - ബഹു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്. 4. നവോത്ഥാനവാദികളും ശൈഥില്യങ്ങളും - ബഹു. നാസര്‍ ഫൈസി കൂടത്തായി. 5. യുവാക്കളും നവോത്ഥാനവും - സത്താര്‍ പന്തല്ലൂര്‍, 7 മണി സെഷന്‍ 5 പൈതൃകം. ആമുഖം: ബഹു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, നിയന്ത്രണം : ബഹു. മൊയ്തീന്‍ ഫൈസി പുത്തനഴി, ഉദ്ഘാടനം: എം.പി. അബ്ദുസമദ് സമദാനി എം.പി. മുഖ്യാതിഥി - ബഹു. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, വിഷയാവതരണം 1 : ഉത്തമ നൂറ്റാണ്ട് : ബഹു. ഓണംപള്ളി മുഹമ്മദ് ഫൈസി, 2. വെളിച്ചം വിതറിയ നവോത്ഥാന നായകര്‍: ബഹു. മുജീബ് ഫൈസി പൂലോട്, 3. ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ - ബഹു. ഗഫൂര്‍ അന്‍വരി. 4. വഹാബിസം- ബഹു. മലയമ്മ അബൂബക്കര്‍ ബാഖവി, 5. തബ്‌ലീഗ് ജമാഅത്ത് : ബഹു. എം.ടി. അബൂബക്കര്‍ ദാരിമി. 6. മൗദുദിസം - ബഹു. സലിം ഫൈസി ഇര്‍ഫാനി, 10.30 മണി സെഷന്‍ 6 -- മൗലീദ് മജ്‌ലിസ്. നേതൃത്വം: സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സാന്നിദ്ധ്യം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. ആമുഖം അബ്ബാസ് ഫൈസി പുത്തിഗെ, നിയന്ത്രണം: അലവി ഫൈസി കുളപ്പറമ്പ്.
16-02-2014 രാവിലെ 6.30 ഉദ്‌ബോധനം: ബഹു.എം.എം. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍. 8.30 മണി - സെഷന്‍ 7 സുപ്രഭാതം, ആമുഖം : കൊടക് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, നിയന്ത്രണം: സി.എം. കുട്ടി സഖാഫി, ഉദ്ഘാടനം : ബഹു. ഡോ. എം.കെ. മുനീര്‍, മുഖ്യാതിഥി: ബഹു. വിശ്വനാഥ് എം.പി കര്‍ണാടക. 1. തൗഹീദ് : മുസ്തഫ ഹുദ്‌വി അരൂര്‍, 2. സമസ്തയും വെല്ലുവിളികളും ബഹു. അബ്ദുല്‍സമദ് പൂക്കോട്ടൂര്‍, 3. നവീന ചിന്തകളുടെ അപചയങ്ങള്‍. ബഹു. മുസ്തഫ അശ്‌റഫി കക്കുപ്പടി, 4. ഇസ്‌ലാമിക പ്രബോധനവും ഇന്ത്യന്‍ സാഹചര്യവും: അഹ്മദ് ബാഫി ഫൈസി കക്കാട്, 5. കര്‍മ്മവീഥി: ബഹു. മോയിന്‍കുട്ടി മാസ്റ്റര്‍, 6. മലയാളി കാത്തിരുന്ന സുപ്രഭാതം: മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, 9.00 മണി, വേദി 2, പ്രവാസി സംഗമം. ആമുഖം: .വി. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, നിയന്ത്രണം: ഖത്തര്‍ ഇബ്രാഹിം ഹാജി, ഉദ്ഘാടനം: മഞ്ഞളാംകുഴി അലി (ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി), മുഖ്യാതിഥി: സാംസ്‌കാരിക വകുപ്പ് മന്ത്രി ബഹു. കെ.സി. ജോസഫ്. വിഷയം. 1 - ഗള്‍ഫ്: പ്രശ്‌നങ്ങള്‍, പ്രതിവിധികള്‍: സയ്യിദ് ഹാമിദ് കോയമ്മത്തങ്ങള്‍ ദുബൈ, 2. പ്രവാസികളും ദഅ്‌വത്തും: ബഹു. സലാം ഫൈസി ഒളവട്ടൂര്‍, 3. പ്രവാസി കുടുംബം: ബഹു. സിദ്ദീഖ് നദ്‌വി ചേരൂര്‍, 4. കാരുണ്യപ്രവര്‍ത്തനം: ബഹു. ഡോ. അബ്ദുല്‍റഹ്മാന്‍ ഒളവട്ടൂര്‍, 5. സമസ്തയുടെ സാന്നിദ്ധ്യം ഗള്‍ഫ് നാടുകളില്‍: ബഹു. മാന്നാര്‍ ഇസ്മായില്‍ കുഞ്ഞിഹാജി. 9.00 മണി - വേദി 3 - ഭാഷാസംഗമം. നിയന്ത്രണം: ജലീല്‍ ഫൈസി പുല്ലംകോട്, ഉദ്ഘാടനം: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യാതിഥി: കെ. സുധാകരന്‍ എം.പി, സാന്നിദ്ധ്യം : ബഹു. യഹ്‌യ തളങ്കര, പ്രസംഗം: 1. വടക്കേ ഇന്ത്യ, ദഅ്‌വത്തിന്റെ സാധ്യത : ഡോ. ജാബിര്‍ ഹുദ്‌വി, 2. ദക്ഷിണേന്ത്യ, ദഅ്‌വത്തിന്റെ സമീപനം: ബഹു. സിറാജുദ്ദീന്‍ ഫൈസി പുത്തൂര്‍.
സമാപന മഹാസമ്മേളനം വൈകുന്നേരം 4 മണി. ബഹു. പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ബഹു. ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ബഹു. എം.. ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറയും. ഒമാന്‍ സുപ്രീം കോടതി ജഡ്ജ് ബഹു. അബ്ദുല്‍ ജലീല്‍ ബിന്‍ മുഹമ്മദ് അല്‍ ഖമാലി മുഖ്യാതിഥിയായിരിക്കും. സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കേന്ദ്ര ഹജ്ജ്കാര്യ മന്ത്രി റഹ്മാന്‍ഖാന്‍, വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി യു.ടി. ഖാദര്‍, എസ്.കെ..എം.വി ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുല്‍സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പ മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സ്വാഗതസംഘം ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല സാഹിബ്, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ്, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, എസ്.കെ.ജെ.യു വൈസ് പ്രസിഡന്റ് ബഹു. എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, എസ്.കെ.എം.എം.എ പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ അഹ്മദ് അല്‍അസ്ഹരി, യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എസ്.വൈ.എസ് സെക്രട്ടറിമാരായ ബഹു. ഹാജി കെ. മമ്മദ് ഫൈസി, ബഹു. എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ അബ്ദുല്‍റഹ്മാന്‍ കല്ലായി, എസ്.എം.എഫ് സെക്രട്ടറി പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍., ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്.വൈ.എസ് വൈസ് പ്രസിഡന്റുമാരായ മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി തുടങ്ങിയവരും കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെയും, ഇന്ത്യയിലെയും, വിദേശരാഷ്ട്രങ്ങളിലെയും നിരവധി പ്രഗത്ഭരും പ്രശസ്തരുമായവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളന പരിപാടിയില്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, 2. എം.. ഖാസിം മുസ്‌ലിയാര്‍, 3. നാസര്‍ ഫൈസി കൂടത്തായി, 4. അഹ്മദ് തേര്‍ളായി, 5. സത്താര്‍ പന്തല്ലൂര്‍, 6. മലയമ്മ അബൂബക്കര്‍ ബാഖവി.