ഒരു പള്ളിയിലെ പലതവണ ജുമുഅ; സ്വഹീഹല്ല: സമസ്ത മണ്ഡലം പണ്ഡിത സംഗമം (With RECORD)

മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ നടന്ന 
കൊണ്ടോട്ടി മണ്ഡലം പണ്ഡിത സംഗമം സമസ്ത ട്രഷറര്‍
 മുഹമ്മദ് ജിഫ്രി മുത്തുക്കോയ  തങ്ങള്‍ 
ഉദ്ഘാടനം ചെയ്യുന്നു. 
കൊണ്ടോട്ടി: ഒരു പള്ളിയില്‍ പലതവണ ജുമുഅഃ സഹീഹാവാത്തതും നിഷിദ്ദവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലരക്‌സില്‍ നടന്ന കൊണ്ടോട്ടി മണ്ഡലം പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. അത്തരം ജുമുഅ സാധുവല്ലെന്നും അത് നിര്‍വഹിക്കലും അതില്‍ പങ്കെടുക്കലും നിഷിദ്ദവുമാണെന്നും അദ്ദേഹം പറഞ്ഞു. ''തവണകളായുള്ള ജുമുഅ'' 

 കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തല്‍സമയം സംപ്രേഷണം ചെയ്‌ത സമസ്ത ട്രഷറർ 
സയ്യിദ്ജി ഫ്രി മുത്തുക്കോയ  തങ്ങളുടെ തവണ ജുമുഅ വിശദീകരണം ഇവിടെ കേള്‍ക്കാം  
എന്ന വിഷയത്തില്‍ എംടി അബ്ദുല്ല മുസ്ലിയാര്‍ ക്ലാസെടുത്തു. സദസ്യരുടെ സംശയങ്ങള്‍ക്ക് ജിഫ്രി തങ്ങള്‍ മറുപടി പറഞ്ഞു. അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, സി.എ മുഹമ്മദ് മുസ്ലിയാര്‍ മുതുവല്ലൂര്‍, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. മൊയ്തീന്‍കുട്ടി ഫൈസി പുത്തനഴി അധ്യക്ഷനായിരുന്നു.