SKSSF റബീഅ് കാമ്പയിന്‍ : ദേശീയ സെമിനാര്‍ 20 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍

ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് www.skssfrabee.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
കോഴിക്കോട് : മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്റെ ഭാഗമായുള്ള ദേശീയ സെമിനാര്‍ ജനുവരി 20 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. 
ഇന്ത്യയില്‍ വിരചിതമായ പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ കുറിച്ച് നടക്കുന്ന സെമിനാറില്‍ അറബി ഇംഗ്ലീഷ് മലയാളം എന്നീ മൂന്ന് സെഷനുകളുണ്ടാകും. 
ഓരോ സെഷനുകളിലും ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥികളും വിവിധ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. കേരളത്തില്‍ അറബി ഭാഷയില്‍ പ്രവാചക പ്രകീര്‍ത്തന കാവ്യത്തെ കുറിച്ച് രചിച്ച പ്രമുഖ രചയിതാക്കളെ ചടങ്ങില്‍ ആദരിക്കും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് www.skssfrabee.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 8891117177