പൊന്മള ഫരീദ് മുസ്‌ലിയാര്‍: 5-ാം മത് ഉറൂസ് സമാപിച്ചു

പൊന്മള: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായിരുന്ന ശൈഖുനാ പൊന്മള ഫരീദ് മുസ്‌ലിയാരുടെ 5-ാമത് ഉറൂസ് പൊന്മളയില്‍ നടന്നു. ഖബറിസ്ഥാനില്‍ നടന്ന സിയാറത്തിന് പ്രമുഖ സൂഫി വര്യന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പൊന്മള ജുമാമസ്ജിദില്‍ നൂറുകണക്കിന് പണ്ഡിതന്മാരും മുതഅല്ലിംകളും പങ്കെടുത്ത ഖത്തം ദുആ പരിപാടിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പൊന്മള വസതിയില്‍ നടന്ന ദിക്ര്‍ ദുആ മജ്‌ലിസിന് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. 
നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഹാജി കെ മമ്മദ് ഫൈസി, എം പി കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂട്ടോക്കൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കോടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പൂനൂര്‍, ഇസ്മാഈല്‍ മുസ്‌ലിയാര്‍, സൈത് മുസ്‌ലിയാര്‍ എളേറ്റില്‍, സൈനുദ്ദീന്‍ ബാഖവി കൂരിയാട്, മുഹമ്മദലി ബാഖവി ഓമശ്ശേരി, , ടി എ ഹുസൈന്‍ ബാഖവി, അബ്ദുല്‍ കരീം ബാഖവി, കെ പി മുഹമ്മദ് ബഷീര്‍ ബാഖവി പൊന്മള, ഹാരിസ് ബാഖവി കമ്പളക്കാട്, പി വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എ കെ യൂസഫ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത നേതാക്കളും സാദാത്തുക്കളും സംബന്ധിച്ചു.