"പ്രവാചകര്‍ (സ്വ); അതുല്യമായ വ്യക്തിത്വം" പരമ്പര- ഭാഗം-2

ഭാഗം 2 – ഉപദേശങ്ങള്‍
ധര്‍മ്മയുദ്ധത്തിന് തീര്‍ത്ത നിര്‍വ്വചനം
നിവാര്യഘട്ടത്തില്‍ യുദ്ദത്തിനായി പുറപ്പെടാനിരിക്കുന്ന തന്റെ അനുയായികളോട് പ്രവാചകരുടെ ഉപദേശം ഇങ്ങനെയായിരുന്നു, അല്ലാഹുവിനെ ഭയന്നുകൊണ്ടായിരിക്കണം നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും, അല്ലാഹുവിന്റെ പേരിലായിരിക്കണം നിങ്ങള്‍ യുദ്ധം ചെയ്യുന്നത്, അത് അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം, നിങ്ങള്‍ യുദ്ധം ചെയ്യുക, ഒരിക്കലും അതില്‍ ചതിയോ വഞ്ചനയോ ചെയ്യരുത്, യുദ്ധത്തില്‍ മരിക്കാനിടയാവുന്നവരെ ഒരിക്കലും അംഗച്ചേദം ചെയ്യരുത്, കൊച്ചുകുട്ടികളെയോ വൃദ്ധരെയോ സ്ത്രീകളെയോ ആരാധനാമഠങ്ങളിലിരിക്കുന്ന പുരോഹിതരെയോ നിങ്ങള്‍ സ്പര്‍ശിക്കുകപോലും അരുത്, നന്മ മാത്രമായിരിക്കണം നിങ്ങളുടെ ഉദ്ദേശ്യം, നന്മ ചെയ്യുന്നവരെയാണ് അല്ലാഹുവിന് ഇഷ്ടം.
ധര്‍മ്മയുദ്ധമെന്ന് പലരും പലപ്പോഴും പറയാറുണ്ടെങ്കിലും യഥാര്‍ത്ഥ ധര്‍മ്മയുദ്ധത്തിന് പ്രായോഗികമായി നിര്‍വ്വചനം തീര്‍ക്കുകയും നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു ഇതിലൂടെ പ്രവാചകര്‍. അതോടൊപ്പം ഇതര മതങ്ങളോടും മതസ്ഥരോടുമുള്ള ഇസ്ലാമിന്റെ സമീപനം സുവ്യക്തമാക്കുന്നത് കൂടിയാണ് ഈ വാക്കുകള്‍. ലോകചരിത്രത്തില്‍തന്നെ മതസൌഹാര്‍ദ്ദത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സമാനമായ പ്രഖ്യാപനങ്ങള്‍ മറ്റൊരു മതനേതാവില്‍നിന്ന് കാണുക സാധ്യമല്ല, യുദ്ധമുഖത്ത് സ്വീകരിക്കേണ്ട സമീപനമാണ് മേല്‍വാക്കുകളിലൂടെ വരച്ചുകാണിക്കുന്നത് എന്ന്കൂടി പരിഗണിക്കുമ്പോള്‍ പ്രതിപക്ഷബഹുമാനത്തിന്റെ ഉദാത്തമായ രേഖാചിത്രം കൂടിയാണ് ഇത്.
ലേഖനത്തിന്റെ  തുടർന്നുള്ള ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക