SKSSF ത്വലബാവിംഗ് തിരൂരങ്ങാടി ഏരിയ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു

ഏകദിന പഠനക്യാമ്പ് കാഴിക്കോട് ഖാസി
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : SKSSF ത്വലബാ വിങ് തിരൂരങ്ങാടി ഏരിയ കമ്മറ്റി സംഘടിപ്പിച്ച തസ്‌നീം ഏകദിന പഠനക്യാമ്പ് സമാപിച്ചു. ചേളാരി സമസ്താലയത്തില്‍ നടന്ന ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫാരിസ് തങ്ങള്‍ ആധ്യക്ഷം വഹിച്ചു. മുസ്ഥഫ ഫൈസി വടക്കുംമുറി, സിറാജ് ഹുദവി, സി.എ മൊയ്തീന്‍ ഫൈസി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ത്വലബാവിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബാസിത് ചെമ്പ്ര, റാഷിദ് വി ടി വേങ്ങര, അനീസ് ഫൈസി മാവണ്ടിയൂര്‍ , റാസി ബാഖവി ഉള്ളണം, നൗഷാദ് ചെട്ടിപ്പടി, ഹക്കീം മുട്ടിച്ചിറ, ഹുസൈന്‍ കടപ്പുറം, റഹീം പകര പ്രസംഗിച്ചു. മുനീര്‍ വെള്ളില ഖീറാഅത്ത് നടത്തി. റഫീഖ് മാമ്പുഴ സ്വാഗതവും ജവാദ് ഇരുമ്പുചോല നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ : റഹീം പകര (ചെയര്‍മാന്‍), റഫീഖ് മാമ്പുഴ (കണ്‍വിനര്‍), ജവാദ് ഇരുമ്പുചോല (ട്രഷറര്‍).
- twalabastate wing