ഇമാം ശാഫി ഇസ്‍ലാമിക് അക്കാദമിക്ക് കീഴില്‍ മോറല്‍ ഇംഗ്ലീഷ് സ്‌കൂള്‍ അടുത്ത വര്‍ഷം മുതല്‍

കുമ്പള : ബദ്‌രിയ്യാ നഗറില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമിയുടെ കീഴില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ ആരംഭിക്കുന്ന മോറല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്‌കൂളിന്റ പ്രവര്‍ത്തനത്തിനായി എം.എ ഖാസിം മുസ്ലിയാര്‍ , മെട്രോ മുഹമ്മദ് ഹാജി, എന്‍.എ അബൂബക്കര്‍ ഹാജി, ഹാജി കെ. മുഹമ്മദ് അറബി കുമ്പള, അബ്ദുല്ല ലാന്റ് മാര്‍ക്ക്, ശാഫി ഹാജി മീപ്പിരി, ഇസ്സുദ്ദീന്‍ കുമ്പള, ഹമീദ് ലാന്റ് മാര്‍ക്ക്, മൊയിലാര്‍ അബ്ദുല്‍ ഖാദിര്‍ , കോഹിനൂര്‍ മൂസ ഹാജി, ശാഫി ഹാജി ആദൂര്‍ , ഒമാന്‍ മുഹമ്മദ് ഹാജി, ടി.എം ശുഐബ്, അബ്ദുല്‍ ഖാദിര്‍ ബദ്‍രിയ്യ നഗര്‍ , അഡ്വ: സക്കീര്‍ അഹമ്മദ്, ഖലീല്‍ മാസ്റ്റര്‍ , അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാദി തങ്ങള്‍ , സിറാജുദ്ധീന്‍ ഫൈസി, മാക് മുനീര്‍, പി.എം ഹമീദ് എന്നിവരെ തെരഞ്ഞെടുത്തു. അക്കാദമി ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എന്‍. എ അബൂബക്കര്‍ ഹാജി വിഷയാവതരണം നടത്തി. സെക്രട്ടറി കെ. എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി സ്വാഗതവും ബി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി ബംബ്രാണ നന്ദിയും പറഞ്ഞു.
- Imam Shafi