തുര്‍ക്കിയിലേക്ക് പോവുന്ന ഇര്‍ശാദി യുവ പണ്ഡിതര്‍ക്ക് എം ഐ സിയില്‍ യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് സംഗമം എം ഐ സി ജനറല്‍
സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍
മൗലവി ഉദ്ഘാടനം ചെയ്യുന്നു
ചട്ടഞ്ചാല്‍ : തുര്‍ക്കി കെന്‍യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജലാലുദ്ദീന്‍ റൂമി യൂനിവേഴ്‌സിററിയിലേക്ക് ഉപരി പഠനാവശ്യാര്‍ത്ഥം പുറപ്പെടുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഇര്‍ശാദി യുവ പണ്ഡിതര്‍ക്ക് എം ഐ സി ക്യാമ്പസില്‍ യാത്രയയപ്പ് നല്‍കി. എം ഐ സി ദാറുല്‍ ഇര്‍ശാദ് മാനേജര്‍ ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. എം ഐ സി ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാല്‍ നൗഫല്‍ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു. ചെന്കള അബ്ദല്ല ഫൈസി, ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല, അബ്ദുല്ലാഹില്‍ അര്‍ശദി കെ സി റോഡ്, മോയിന്‍ ഹുദവി മലയമ്മ, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍ , ഹമീദലി നദ്‌വി ഫൈസി ഉദുമ, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്, നൗഫല്‍ ഹുദവി ചോക്കാട്, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, ഫഹദ് ഇര്‍ശാദി ഹുദവി മാറമ്പള്ളി, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുല്ലാഹ് ഇര്‍ശാദി ഹുദവി കടബ, സിദ്ധീഖ് ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്, സാബിത്ത് ഇര്‍ശാദി ഹുദവി, അര്‍ശദ് ഇര്‍ശാദി ഹുദവി നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod