തിരുവനന്തപുരം അല്‍ അമാന്‍ എഡുകേഷണല്‍ കോപ്ലക്‌സ് ചതുര്‍മാസ തര്‍ബിയത്ത് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : ബാലരാമപുരം അല്‍ അമാന്‍ എഡുകേഷണല്‍ കോപ്ലക്‌സിനു കീഴില്‍ സെപതംബറില്‍ ആരംഭിക്കുന്ന ചതുര്‍മാസ വനിതാ തര്‍ബിയ്യത്ത് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സെപതംബര്‍ 11ന് തര്‍ബിയ്യത്ത് ക്ലാസ്സുകള്‍ തുടങ്ങുമെന്നും ആലിമത്ത് കോഴ്‌സിലേക്കുള്ള പ്രവേശനം 5ന് അവസാനിക്കുമെന്നും കോഡിനേറ്റര്‍ സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി ഹുദവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8757098094, 9567858516 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- jabir kt