ശംസുല്‍ ഉലമ അക്കാദമി റംസാന്‍ കാമ്പയിന്‍ ; മേഖലാതല പര്യടനം പൂര്‍ത്തിയായി

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിനിന്റെ ഭാഗമായി ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ 14 മേഖലകളിലും പര്യടനം നടത്തി.
ചെയര്‍മാന്‍ അബ്ദുല്‍ഖാദിര്‍ മടക്കിമലയുടെ നേതൃത്വത്തില്‍ മേപ്പാടി, റിപ്പണ്‍, അമ്പലവയല്‍, സു. ബത്തേരി മേഖലകളില്‍ നടത്തിയ പര്യടനത്തില്‍ അബ്ദുറഹിമാന്‍ തലപ്പുഴ, ശംസുദ്ദീന്‍ റഹ്മാനി, മൊയ്തീന്‍ മേപ്പാടി, എ കെ മുഹമ്മദ്കുട്ടി ഹാജി, ഫൈസല്‍ ഫൈസി, ഹൈദര്‍ ഫൈസി, കണക്കയില്‍ മുഹമ്മദ്, നവാസ് ദാരിമി, കെ സി കെ തങ്ങള്‍, ജലീല്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു.
ജില്ലാ കണ്‍വീനര്‍ പി സി ഉമറിന്റെ നേതൃത്വത്തില്‍ തരുവണ, വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ മേഖലകളില്‍ നടന്ന പര്യടനത്തില്‍ നൂറുദ്ദീന്‍ ഫൈസി, മുഹമ്മദ് അഷ്‌റഫി, കുന്നോത്ത് ഇബ്രാഹിം ഹാജി, കെ സി അബ്ദുല്ല മൗലവി, ഉസ്മാന്‍ മഞ്ചേരി, ജലീല്‍ ദാരിമി, ഉസ്മാന്‍ ഫൈസി, വി സി മൂസ മാസ്റ്റര്‍, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, മിഖ്ദാദ് അഹ്‌സനി പങ്കെടുത്തു.
ഇബ്രാഹിം ഫൈസി പേരാലിന്റെ നേതൃത്വത്തില്‍ മീനങ്ങാടി, പനമരം, കമ്പളക്കാട് മേഖലകളില്‍ നടന്ന പര്യടനത്തില്‍ ഖാസിം ദാരിമി, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, ബീരാന്‍ കൊളഗപ്പാറ, മൂസ വഹബി, സി കെ മജീദ് ദാരിമി, ഇബ്രാഹിം മാസറ്റര്‍ കൂളിവയല്‍, കെ കെ മുത്തലിബ് ഹാജി, ബീരാന്‍ കണിയാമ്പറ്റ എന്നിവര്‍ പങ്കെടുത്തു.
കല്‍പ്പറ്റ, പൊഴുതന, പടിഞ്ഞാറത്തറ മേഖലകളില്‍ നടന്ന പര്യടനത്തില്‍ ഹാരിസ് ബാഖവി കമ്പളക്കാട്, ശംസുദ്ദീന്‍ റഹ്മാനി, എ വി അഷ്‌റഫ്, അലി യമാനി, യു കുഞ്ഞിമുഹമ്മദ്, അനീസ് ഫൈസി, അഷ്‌റഫ് മലായി, എന്‍ സൂപ്പി, അബ്ബാസ് മൗലവി എന്നിവര്‍ പങ്കെടുത്തു.
- Shamsul Ulama Islamic Academy Vengappally