കാസറകോട്
: ഖുര്‍ആന്‍
ആത്മ സംവൃതിയുടെ സാഫല്യം
എന്ന പ്രമേയവുമായി SKSSF
സംഘടിപ്പിക്കുന്ന
റമളാന്‍ ക്യാമ്പയിന്റെ
ജില്ലാതല ഉല്‍ഘാടനം ജൂലൈ 8
ന് തിങ്കളാഴ്ച്ച
വൈകുന്നേരം നീലേശ്വരം മേഖലയിലെ
കോട്ടപ്പുറത്ത് വെച്ച്
സംഘടിപ്പിക്കാന്‍ ജില്ലാ
സെക്രട്ടറിയേറ്റ് യോഗം
തീരുമാനിച്ചു. ക്യാമ്പയിന്‍
കാഞ്ഞങ്ങാട് സംയുക്ത ഖാസി
സയ്യിദ് ജിഫ്രി മുത്തുക്കോയ
തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.
അബ്ദുല്‍
ഖാദര്‍ നദവി പ്രമേയ പ്രഭാഷണം
നടത്തും. സെക്രട്ടറിയേറ്റ്
യോഗത്തില്‍ പ്രസിഡണ്ട്
താജുദ്ദീന്‍ ദാരിമി പടന്ന
അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം സ്വാഗതം
പറഞ്ഞു. ഇബ്രാഹീം
ഫൈസി ജെഡിയാര്‍ , ഹാഷിം
ദാരിമി ദേലംപാടി, ഹാരിസ്
ദാരിമി ബെദിര, സിദ്ധീഖ്
അസ്ഹരി പാത്തൂര്‍ ,
എം.പി.കെ.പള്ളങ്കോട്,
മുഹമ്മദലി
കോട്ടപ്പുറം, ശമീര്‍
കുന്നുംങ്കൈ, മഹ്മൂദ്‌ദേളി,
മുഹമ്മദ് ഫൈസി
കജ, മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്‌കൊല്ലമ്പാടി,
കെ.എച്ച്.അഷ്‌റഫ്
ഫൈസികിന്നിങ്കാര്‍ ,
ഹാരിസ് ഹസനി
മെട്ടമ്മല്‍ , റഷീദ്
ഫൈസി ആറങ്ങാടി, സുബൈര്‍
നിസാമി കളത്തൂര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee