ഇസ്‌ലാമിക് ടീനേജ് കാമ്പസ് (ITC ) ഫണ്ട് കൈമാറി

കണ്ണൂര്‍ : യുവാക്കളില്‍ ധാര്‍മ്മിക മുന്നേറ്റം ലക്ഷ്യമിട്ട് SKSSF ഇബാദ് നടപ്പാക്കുന്ന ഇസ്‌ലാമിക് ടീനേജ് കാമ്പസ് (ITC ) പദ്ധതി കണ്ണൂര്‍ ജില്ലയിലെ കൂടുതല്‍ മഹല്ലു കളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായത്തിന്‍റെ ആദ്യ ഗഡു കണ്ണൂര്‍ കമ്പിലില്‍ നടന്ന മനുഷ്യ ജാലികയില്‍ വെച്ച് അബുദാബി കണ്ണൂര്‍ ജില്ല SKSSF പ്രസിഡന്‍റ് സാബിര്‍ മാടൂല്‍ നിന്ന് ജില്ലാ SKSSF പ്രസിഡന്‍റ് സലാം ദാരിമി കിണവക്കല്‍ സ്വീകരിക്കുന്നു. SKSSF യു..ഇ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് അബ്ദുള്ള ദാരിമി കൊട്ടില, സിദ്ധീക്ക് ഫൈസി വെന്മാനാല്‍, ലത്തീഫ് മാസ്റ്റര്‍ ഇടവച്ചാല്‍ തുടങ്ങി പ്രമുഘ നേതാക്കള്‍ സംബന്ധിച്ചു.