മനാമ : “മുത്ത് നബി; സൌഹൃദത്തിന്‍റെ പ്രവാചകന്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത് സല്‍മാനിയ ഏരിയ കമ്മറ്റി രണ്ടാം സ്വലാത്ത് വാര്‍ഷികവും ഹുബ്ബു റസൂല്‍ പ്രഭാഷണവും സംഘടിപ്പിച്ചു. സല്‍മാനിയ കലവറ റസ്റ്റോറന്‍റ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ തേങ്ങാപട്ടണം ഉദ്‌ഘാടനം ചെയ്‌തു. ഉസ്‌താദ് മുഹമ്മദ് ഹൈതമി വാവാട് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ മൌസല്‍ മൂപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത സെക്രട്ടറി അശ്‌റഫ് കാട്ടില്‍പീടിക, കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി എ.പി.ഫൈസല്‍ വില്ല്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു. ഏരിയാ കോ ഓര്‍ഡിനേറ്റര്‍ കെ.എം.എസ് മൌലവി പറവണ്ണ സ്വാഗതവും കണ്‍വീനര്‍ ഗഫൂര്‍ കാസര്‍ഗോഡ് നന്ദിയും പറഞ്ഞു.