വിവാദങ്ങളുണ്ടാക്കി സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമം: അബ്ദുറബ്ബ്

കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര്‍ വാര്‍ഷികാഘോഷ കെ.ടി. മാനു മുസ്ല്യാര്‍ അനുസ്മരണ സമ്മേളന പരിപാടികളിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മതവിഭാഗത്തിനും അര്‍ഹമായത് നേടിയെടുക്കാന്‍ അവകാശമുണ്ട്. അനര്‍ഹമായത് നേടുമ്പോള്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടാക്കേണ്ടത്. ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. എല്ലാവര്ക്കും നീതിയും ന്യായവും ലഭ്യമാക്കണം. ആരുടെയും അവകാശങ്ങള്‍ തലനാരിഴ പിടിച്ചുവെക്കാനോ അവകാശപ്പെട്ടത് വിട്ടുകൊടുക്കാനോ ലീഗ് ഒരുക്കമല്ലെന്നും മന്ത്രി പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. തീവ്രവാദ - ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹത്തെ അകറ്റിനിര്‍ത്തണമെന്നും മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ച സ്ഥാപനങ്ങള്‍ ഇത്തരം ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.