ആദരിക്കല്‍ ചടങ്ങില്‍ നിന്ന് ... |
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി കേരളത്തിലെ മത പ്രബോധന രംഗത്തും വിദ്യഭ്യാസ സേവന മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി. നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും സമ്മേളനങ്ങളിലും സര്‍വ്വകലാശാലകളിലും പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ച ഇദ്ദേഹം, ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ആഗോള പണ്ഡിതസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ജോര്‍ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു റോയല്‍ ഇസ്‌ലാമിക് സ്റ്ററാറ്റ്ജി സെന്റര്‍ 2012 ലേ ലോകത്തെ സ്വാധിനിച്ച 500 മുസ്‌ലിം പ്രതിഭകളുടെ പ'ികയില്‍ ഒരാളായി ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രഗത്ഭ ഇസ്‌ലാമിക് ചിന്തകനും എഴുത്തുകാരുനുമായ ഇദ്ദേഹം സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗസില്‍ ജന. സെക്ര'റിയും, ഭാരത സര്‍ക്കാറിനു കീഴിലേ മൈനോരിറ്റി എഡുക്കേഷണല്‍ കമ്മിറ്റി അംഗവും ചെ ൈബുഖാരി അറബിക് കോളേജ് അക്കാദമി കൗസില്‍ മെമ്പറും 1986 മുതല്‍ ദാറുല്‍ ഹുദാ വൈസ് പ്രിന്‍സിപ്പാളായും, 2010ല്‍ ദാറുല്‍ ഹുദാ ഇസ് ലാമിക് അക്കാദമി യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്തത് മുതല്‍ അതിന്റെ വൈസ് ചാന്‍സിലറായും പ്രവര്‍ത്തിക്കുന്നു.
സുി യുവജന സംഗം സംസ്ഥാന സെക്ര'റിയും സത്യധാര ചീഫ് എഡിറ്ററും കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ ജന.സെക്ര'റിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മൂ് പതിറ്റാണ്ടിലേറെ കാലമായി ആശയ പ്രബോധന രംഗത്ത് നിറഞ്ഞ് നില്‍ ക്കു ഉത പണ്ഡിത വ്യ്ക്തിത്വമാണ്. ഫൈസി ബിരുദത്തോടൊപ്പം, അലീഗഡ് മുസ് ലിം യൂണിവേഴ്‌സിറ്റിയില്‍ നി് ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.എച്.ഡി ചെയ്തുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍ ഉയര്‍ന്ന് വന്ന തീവ്രവാദ ചിന്തകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും തൗഹീദിന്റെ ആശയ പ്രചരണ രംഗത്ത് ഉജ്ജ്വല നേതൃത്വം നല്കുകയും ചെയ്ത്‌കൊണ്ടിരിക്കു ഫൈസി ഇപ്പോള്‍ കരുവാരകുണ്ട് ദാറുനജാത്ത് അറബിക് കോളേജില്‍ പ്രൊഫസറായി പ്രവത്തിക്കുന്നു.
ഈ രണ്ട അതുല്യ പണ്ഡിത പ്രതിഭകളേയും അതുല്ല്യമായ സേവനങ്ങളെ മാനിച്ചാണ് യു.എ.ഇ സുന്നി കൗസിലും യു.എ.ഇ ഓസ്‌ഫോജനയും ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത് ചടങ്ങില്‍ ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ മതകാര്യ ഉപദേഷ്ഠാവായ ശൈഖ് അലിയ്യുല്‍ ഹാശിമി, അത്തിപ്പറ്റ മൊയിതീന്‍ കു'ി മുസ്‌ലിയാര്‍, അബ്ദുള്‍ ഖഫൂര്‍ അല്‍ ഖസിമി എന്നിവര്‍ പങ്കെടുത്തു. ദുബൈ സുന്നി സെന്റ്രര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ സമ്മേളമന്‍ ഉത്ഘാടനം ചെയ്തു. ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ സ്വാഗതം പറഞ്ഞു.