കടമേരി റഹ്മാനിയ്യ റൂബി ജൂബിലി; "ട്രിസ്റ്റ് വിത്ത് പാസ്റ്റ്" പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

സ്വത്വ രൂപീകരണത്തിന് വൈജ്ഞാനിക മുന്നേറ്റം 
അനിവാര്യം- ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ 
 ട്രിസ്റ്റ് വിത്ത് പാസ്റ്റ് ഉദ്ഘാടനം 
ശൈഖുനാ കോട്ടുമല ടി.എം 
ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു 
കടമേരി: മത-സാംസ്‌കാരിക രംഗങ്ങളിലെ സ്വത്വ സംരക്ഷണ ത്തിനും രൂപീകരണ ത്തിനും വൈജ്ഞാനിക മുന്നേറ്റം അനിവാര്യ മാണെന്നും മത- ഭൗതിക സമന്വയ രംഗത്തെ പുതിയ കരിക്കുലം പദ്ധതികള്‍ പാരമ്പര്യ പ്രതിനിധാ നങ്ങളെ തിരസ്‌കരിക്കാതെ യാവണമെന്നും സമസ്ത സെക്രട്ടറി യും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു. 
സമന്വയത്തിന്റെ നാല്‍പ്പതാണ്ട് എന്ന പ്രമേയാധിഷ്ഠിതമായി ഏപ്രില്‍ 18,19, 20, 21 തിയ്യതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ റൂബി ജൂബിലിയോടനുബന്ധിച്ച് റഹ്മാനിയ്യ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ട്രിസ്റ്റ് വിത്ത് പാസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു റഹ്മാനിയ്യ പ്രിന്‍സിപ്പല്‍ കൂടിയായ അദ്ദേഹം. ചടങ്ങില്‍ റഹ്മാനിയ്യ മനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി. പി. സി തങ്ങള്‍ നാദാപുരം, സി.എച്ച്. മഹ്മൂദ് സഅദി, മാഹിന്‍ മുസ്‌ലിയാര്‍, മുടിക്കോട് മുഹമ്മദ് മുസ്‌ലിയാര്‍, ചിറക്കല്‍ ഹമീദ് ഫൈസി, കുഞ്ഞബ്ദുല്ല ഫൈസി മൊകേരി, കെ മൊയ്തു ഫൈസി നിട്ടൂര്‍, ഫരീദ് റഹ്മാനി, എന്‍. പി. കെ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഹനീഫ് റഹ്മാനി, ഷാജഹാന്‍ റഹ്മാനി, മൂസ റഹ്മാനി കിടങ്ങയം, സുബൈര്‍ റഹ്മാനി റഹ്മാനി വാവൂര്‍, ഹംസ റഹ്മാനി കാഞ്ഞിരപ്പുഴ, മൊയ്തീന്‍ ഫൈസി, ലത്തീഫ് നദ്‌വി, മുജീബ് റഹ്മാനി മൊറയൂര്‍, ജഅ്ഫര്‍ സ്വാദിഖ് റഹ്മാനി, ഗഫൂര്‍ റഹ്മാനി കംബ്ലക്കാട്, പി.പി അശ്‌റഫ് മൗലവി പ്രസംഗിച്ചു. നാസര്‍ നദ്‌വി ശിവപുരം സ്വാഗതവും സുഹൈല്‍ റഹ്മാനി കുമരംപുത്തൂര്‍ നന്ദിയും പറഞ്ഞു.